മാഹി : മാഹി റെയില്‍വേ സ്റ്റേഷനില്‍
കോവിഡ് – 19 മുന്‍ കരുതലിന്റെ ഭാഗമായി ആരോഗ്യ
സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത്,
പി.എച്ച്.സി.അഴിയൂര്‍, ചോമ്പാല്‍ പോലിസ് എന്നിവരുടെ സംയുക്ത
സ്‌ക്വാഡാണ് പ്രവര്‍ത്തനം തുടങ്ങിയത്, ട്രെയിനില്‍ വരുന്ന വിദേശത്ത്
യാത്ര ചെയ്തവരുടെ വിവരശേഖരണം, ആരോഗ്യ പരിശോധന
എന്നിവയാണ് സ്‌ക്വാഡ് പ്രവര്‍ത്തനത്തിലൂടെ നടത്തുന്നത്.
ശരീരത്തിലെ സ്‌പോട് താപനില പരിശോധിക്കുന്നസൗകര്യംഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം നല്‍കിയ ശുചിത്വ ശീലം
ജനങ്ങളില്‍ എത്തിച്ച് കോവിഡ് 19 വൈറസ് വ്യാപനം
മുന്‍കരുതലിന്റെ ഭാഗമായുളള സന്ദേശം മുഴുവന്‍ വീടുകളിലും
എത്തിക്കുന്ന ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍ അഴിയൂര്‍ പഞ്ചായത്തില്‍
വീടുകളില്‍ കയറി ബോധവല്‍ക്കരണം നടത്തി പഞ്ചായത്ത് പ്രസിഡന്റ്
വി.പി. ജയന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് തലത്തില്‍ അംഗന്‍വാടി
ടീച്ചര്‍മാര്‍, ആശ വര്‍ക്കര്‍ എന്നിവരാണ് പഞ്ചായത്തിലെ 7300 വീടുകള്‍
സന്ദര്‍ശിച്ച്, ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന രീതിയിലുള്ള
കൈ കഴുകുന്ന രീതിയും നിലവിലെ സാഹചര്യത്തില്‍ സോപ്പ്,
ഹാന്‍ഡ് വാഷ്, സാനിറ്റെസര്‍ എന്നിവ ഉപയോഗിച്ച് കൈ
കഴുതേണ്ടതിന്റെ പ്രാധാന്യവും വ്യക്തി ശുചിത്വം
പാലിക്കേണ്ടത്തിന്റെ ആവിശ്യം നേരില്‍ വിശദീകരിക്കുക, ഇതിനായി
അംഗന്‍വാടി ടീച്ചര്‍മാര്‍ക്ക് പരിശീലനം നല്‍കി.
പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെഡിക്കല്‍
ഓഫീസര്‍ ഡോ.അബ്ദുള്‍ നസീര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കെ.പി
കുഞ്ഞികൃഷ്ണന്‍, പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അശോകന്‍ എന്‍,
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ.ഉഷ, ഐ.സി.ഡി.എസ്
സുപ്പര്‍വൈസര്‍ കെ.പി. ഷൈജ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.