എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 23ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഏജന്‍സി ഡെവലപ്പ്‌മെന്റ് മാനേജര്‍ (യോഗ്യത: ബിരുദം), ഗ്രാഫിക് ഡിസൈനര്‍ (യോഗ്യത: +2, ഗ്രാഫിക് ഡിസൈനിങ്ങില്‍ പരിജ്ഞാനം), ഡിജിറ്റല്‍ പ്രസ് ഓപ്പറേറ്റര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് (യോഗ്യത: +2), ഫോട്ടോസ്റ്റാറ്റ് ഓപ്പറേറ്റര്‍, ഹൗസ് കീപ്പര്‍ (യോഗ്യത: എസ്.എസ്.എല്‍.സി), സര്‍വ്വീസ് ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍, എച്ച്.വി.എവി ടെക്‌നീഷ്യന്‍, പ്ലംബര്‍ (യോഗ്യത: ഐ.ടി.ഐ), ഫെസിലിറ്റി എഞ്ചിനിയര്‍, എമര്‍ജന്‍സി മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (യോഗ്യത: ബി.ടെക് മെക്കാനിക് / ബി.ഇ മെക്കാനിക് /ഇ.ഇ.ഇ), സെക്യൂരിറ്റി ഗാര്‍ഡ് (യോഗ്യത: എക്‌സ് സര്‍വീസ്മാന്‍), എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ (യോഗ്യത: ബി.എസ്.സി നേഴ്‌സിംഗ് / ജി.എന്‍.എം), ക്വാളിറ്റി അനലിസ്റ്റ് (യോഗ്യത: ഡിഫാം / ബിഫാം), അസിസ്റ്റന്റ് മാനേജര്‍ (യോഗ്യത: എഫ്.എം.സി.ജി/ ഫാര്‍മ ഹെല്‍ത്ത്‌കെയര്‍) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176.

 

Share

Leave a Reply

Your email address will not be published. Required fields are marked *