കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനകീയ ലഹളയില്‍ മുങ്ങിയ ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്റ് ഇലക്ഷന്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റുക എന്നതായിരിക്കും പുതിയ പ്രസിഡന്റിന്റെ ദൗത്യം.
ശ്രീലങ്കന്‍ ചരിത്രത്തില്‍ 44 വര്‍ഷത്തിനിടെ പാര്‍ലമെന്റില്‍ നേരിട്ടു നടക്കുന്ന ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്. മൂന്നു സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 225 അംഗ പാര്‍ലമെന്റാണ് തെരഞ്ഞെടുപ്പിലൂടെ ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. എസ്.എല്‍.പി.പി വിമത നേതാവ് ഡള്ളസ് അലഹപെരുമയും ആക്ടിങ് പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും അനുര കുമാര ദിസനായകെയുമാണ് മത്സരരംഗത്തുള്ളത്.
പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസയുടെ പിന്മാറ്റവും അലഹ പെരുമക്കുള്ള പിന്തുണയും മത്സരം ശക്തമാക്കുന്നു. കൂടാതെ പ്രതിപക്ഷ കൂട്ടയ്മയുടെ പിന്തുണയും അലഹ പെരുമക്കുണ്ട്. ഭരണപക്ഷത്തെ സ്വതന്ത്ര എം.പിമാരായ വിമല്‍ വീരവന്‍സയും ഉദയ ഗമ്മന്‍പില അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . ആക്ടിങ് പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് പാര്‍ലമെന്റില്‍ കാര്യങ്ങള്‍ കടപ്പുമാകും.
73കാരനായ റെനില്‍ വിക്രമസംഗെ ആറു തവണ പ്രധാനമന്ത്രിയായിട്ടുണ്ട്. എന്നാല്‍, പാര്‍ലമെന്റില്‍ ഒരൊറ്റ സീറ്റ് മാത്രമാണ് റനിലിന്റെ പാര്‍ട്ടിക്കുള്ളത്.