കോഴിക്കോട്: നികുതി അടയ്ക്കാത്തതിനാല്‍ ഇന്‍ഡിഗോ വിമാന കമ്പനിയുടെ ബസ് കോഴിക്കോട്ട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ബസ്സിന്റെ ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തി. അതിനാല്‍ നികുതിയും പിഴയും അടച്ചശേഷമേ ബസ് വിട്ടുനല്‍കൂ എന്ന് ആര്.ടി.ഒ അധികൃതര്‍ അറിയിച്ചു.
ഫറോക്ക് ജോയിന്റ് ആര്.ടി.ഒ ഷാജു ബക്കറിന്റെ നിര്‍ദേശപ്രകാരം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഡി.ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് ഫറോക്ക് ചുങ്കത്തെ വാഹന ഷോറൂമില്‍ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. ഇന്‍ഡിഗോ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി സര്‍വീസ് നടത്തുന്ന ബസാണിത്. 32,500 രൂപയാണ് അടക്കാനുള്ളത്. 7,500 രൂപയോളം പിഴയുമുണ്ട്. നികുതി കുടിശ്ശിക അടച്ച് മറ്റു നടപടികള്‍ പൂര്‍ത്തിയായാല്‍ ബസ് വിട്ടുനല്‍കുമെന്നാണ് ആര്.ടി.ഒ അറിയിച്ചത്.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ഇന്‍ഡിഗോ യാത്രാ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഈ സംഭവം.