വയനാട്ടിലെ കൃഷി നാശം: സ്ഥിതി വിലയിരുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുണ്ടെന്ന് കൃഷിമന്ത്രി

വയനാട്ടിലെ കൃഷി നാശം: സ്ഥിതി വിലയിരുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുണ്ടെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ആഴ്ചയായി അനുഭവപ്പെടുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ വയനാട് ജില്ലയില്‍ വ്യാപകമായുണ്ടായ കൃഷി നാശനഷ്ടം വിലയിരുത്തുന്നതിനും തല്‍സ്ഥിതി റിപ്പോര്‍ട്ട് ചെയ്യുന്നതിനും മറ്റു നടപടികള്‍ ത്വരിതപ്പെടുത്താനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. കര്‍ഷകര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ നിര്‍ദേശം നല്‍കുന്നതിന് കൃഷി ഉദ്യോഗസ്ഥര്‍ ഏത് സമയത്തും ജാഗരൂകരായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക സംഘത്തിന് ആവശ്യമായ നിര്‍ദേശം നല്‍കാന്‍ കൃഷി ഡയരക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ജില്ലയില്‍ ഇതിനകം തന്നെ ഒരു പ്രത്യേക സംഘത്തെ കൃഷി നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി നിയോഗിച്ചിരുന്നു.വയനാട് ജില്ലയില്‍ വാഴ കര്‍ഷകര്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൃഷിയിടങ്ങളില്‍ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഇപ്പോഴും തുടരുന്ന സാഹചര്യമാണുള്ളത്. ജൂലൈ ഒന്നു മുതല്‍ ഇതുവരെ വയനാട് ജില്ലയില്‍ 3,733 കര്‍ഷകര്‍ക്കായി 56.5 കോടിയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തലില്‍ കണക്കാക്കപ്പെട്ടിട്ടുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *