റോഡിലെ നിയമലംഘനം; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

റോഡിലെ നിയമലംഘനം; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: റോഡിലെ നിയമലംഘകരുടെ സസ്‌പെന്‍ഡ് റദ്ദ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കുന്നതിന് പുറമേയാണ് കടുത്ത നടപടിയിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് എത്തിയിരിക്കുന്നത്. 500 രൂപ മുതലാണ് ഇത്രയും നാള്‍ നിയമലംഘനങ്ങള്‍ക്ക് പിഴയായി ഈടാക്കിയിരുന്നത്. അപകടങ്ങള്‍ക്ക് കാരണമാകുന്ന നിയമലംഘനങ്ങള്‍ക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണമെന്ന് സുപ്രീം കോടതി സമിതി ശുപാര്‍ശയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. അമിതവേഗം, അമിതഭാരം കയറ്റല്‍, സിഗ്‌നല്‍ ലംഘനം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനം ഓടിക്കല്‍, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നീ കുറ്റങ്ങള്‍ക്കാണ് ആര്‍.ടി.ഒ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നത്. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്ന വേളയില്‍ വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യും. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇടാതെ വണ്ടിയോടിച്ചതിന് കുറച്ചുപേരുടെ ലൈസന്‍സ് ഈയടുത്ത കാലയളവില്‍ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കൂടുതല്‍ പേര്‍ക്കെതിരേ ഇനി മുതല്‍ കടുത്ത നടപടിയുണ്ടാകും. മൂന്ന് മുതല്‍ ആറുമാസം വരെയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *