എന്‍.ഡി.എ കൂട്ടുകെട്ടിനെ അംഗീകരിക്കില്ല; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കി എം.എല്‍.എ

എന്‍.ഡി.എ കൂട്ടുകെട്ടിനെ അംഗീകരിക്കില്ല; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കി എം.എല്‍.എ

മാഹി: എന്‍.ഡി.എ കൂട്ടുകെട്ടിനെ അംഗീകരിക്കില്ലായെന്നും ഭരണകക്ഷിയായ എന്‍.ആര്‍ കോണ്‍ഗ്രസിനാണ് തന്റെ പിന്തുണയെന്നും സ്വതന്ത്ര എം.ല്‍.എ നെഹറു(കുപ്പുസാമി). ഇന്നലെ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് അസാധുവാക്കിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പുതുച്ചേരിയില്‍ ബി.ജെ.പി എന്‍.ആര്‍ കോണ്‍ഗ്രസ്സ് കൂട്ടുകെട്ടാണ് ഭരണത്തില്‍. എന്നാല്‍ താന്‍ പിന്തുണക്കുന്നത് എന്‍.ആര്‍ കോണ്‍ഗ്രസിനെയാണ്. അതുകൊണ്ട് ബാലറ്റില്‍ സ്വന്തം പേരു മാത്രം എഴുതിയശേഷം വോട്ട് അസാധുവാക്കി പെട്ടിയില്‍ നിക്ഷേപിക്കുകമായിരുന്നെന്നും അദ്ദേഹം അറിയിച്ചു. പുതുച്ചേരി സംസ്ഥാനത്തെ 30 എം.എല്‍.എമാരും ഒരു രാജ്യസഭാ എം.പിയും ലോക്‌സഭാ എംപിയുമാണ് വോട്ട് ചെയ്തത്. മൂന്ന് നിയമന എം.എല്‍.എമാര്‍ക്ക് സഭയില്‍ വോട്ട് ചെയ്യാന്‍ അവകാശമുണ്ടെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ല. മാഹിയില്‍ നിന്ന് കോണ്‍ഗ്രസ് എം.എല്‍.എ രമേശ് പറമ്പത്ത് വോട്ട് രേഖപ്പെടുത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *