കേരള കര്‍ഷക ക്ഷേമനിധി അംഗത്വ കാര്‍ഡ് നല്‍കി

കേരള കര്‍ഷക ക്ഷേമനിധി അംഗത്വ കാര്‍ഡ് നല്‍കി

കോഴിക്കോട്: കര്‍ഷകക്ഷേമ നിധി ജില്ലാതല അംഗത്വ രജിസ്ട്രേഷന്‍ വിതരണം നന്മണ്ട പഞ്ചായത്തിലെ കര്‍ഷകനായ വടക്കുവീട്ടില്‍ ബാലകൃഷണനു നല്‍കി കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കാര്‍ഷിക സംസ്‌കൃതി തിരിച്ചുകൊണ്ടുവരണം. പച്ചക്കറി, അരി, മുട്ട, പാല്‍, മാംസം തുടങ്ങിയവയുടെ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ട്. അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ മായം ചേര്‍ക്കാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടാക്കണം. കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കര്‍ഷകര്‍ക്കായുള്ള വിവിധ തരം ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. മനുഷ്യ സ്നേഹപരമായ ഈ കാരുണ്യപ്രവര്‍ത്തനത്തില്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായി മന്ത്രി അറിയിച്ചു.

കര്‍ഷക ക്ഷേമനിധിയിലേക്കുള്ള അംഗത്വം WWW.kfwfb.kerala.gov.in എന്ന പോര്‍ട്ടല്‍വഴി പുരോഗമിച്ചു വരുന്നു. ക്യമ്പയിന്‍ ഉദ്ഘാടനത്തില്‍ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെ. പി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൂധീശന്‍ പി.പി പദ്ധതി വിശദീകരിച്ചു. മുഖ്യ അതിഥിയായ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണ വേണി മാണിക്കോത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രതിനിധികള്‍ , ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പ്രതിനിധികള്‍ , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ , കര്‍ഷക ക്ഷേമനിധി ബോര്‍ഡ്
ഡയറക്ടര്‍മാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രമാ ദേവി പി.ആര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത അലക്സാണ്ടര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫസര്‍ (ഡോ). പി രാജേന്ദ്രന്‍ സ്വാഗതവും അസിസ്റ്റന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ പി.ഇന്ദു നന്ദിയും പറഞ്ഞു. ഇതോടൊന്നിച്ച് നന്മണ്ട ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സൗജന്യ അംഗത്വ രജിസ്ട്രേഷന്‍ അക്ഷയ കേന്ദ്രം വഴി നടത്തുകയും ചെയ്തു. നാളികേര വികസന കൗണ്‍സില്‍ മുഖേന സബ്സിഡി നിരക്കില്‍ നല്‍കുന്ന തെങ്ങിന്‍ തൈ വിതരണ ഉദ്ഘാടനവും വിജയന്‍ ഊഞ്ഞാലുകണ്ടി എന്ന കര്‍ഷകനു തൈ നല്‍കി മന്ത്രി നിര്‍വ്വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *