അമ്മയെ തല്ലിക്കൊന്ന മകള്‍ക്ക് ജാമ്യമില്ല

അമ്മയെ തല്ലിക്കൊന്ന മകള്‍ക്ക് ജാമ്യമില്ല

  • ചാലക്കര പുരുഷു

തലശ്ശേരി: വൃദ്ധയായ അമ്മയെ ഓലമടല്‍ കൊണ്ട് തല്ലിക്കൊന്ന മകള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. മാലൂര്‍ ശിവപുരം കപ്പറ്റപ്പൊയിലിനടുത്ത കോറോത്ത് ലക്ഷംവീട് കോളനിയിലെ നന്ദിനി(72)യെ കൊലചെയ്ത കേസില്‍ മകള്‍ ഷെര്‍ളിയുടെ (52) ജാമ്യ ഹരജിയാണ് തലശ്ശേരി നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ചുമതലയുള്ള രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് കെ.ഷൈന്‍ തള്ളിയത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിന് രാവിലെ ഒന്‍പത് മണിക്കാണ് സംഭവം. വീട്ടിനകത്ത് കിടപ്പുമുറിയിലാണ് നന്ദിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മകള്‍ ഷെര്‍ളിയും ഭര്‍ത്താവ് ഭാസ്‌കരനുമായിരുന്നു താമസം. ഭാസ്‌കരന്‍ തലശ്ശേരിയില്‍ ജോലിക്ക് പോയപ്പോഴാണ് ഷെര്‍ളി അമ്മയെ അടിച്ചു കൊലപ്പെടുത്തിയത്. അന്നുതന്നെ ഷെര്‍ളി അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയാല്‍ ജീവന് ഭിഷണിയാവുകയും ഒളിവില്‍ പോവാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റഡിയിലിരിക്കെ തന്നെ കേസ് വിചാരണ ചെയ്യുന്നതാണ് ഉചിതമെന്നുമുള്ള സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി.ബി നിഷയുടെ വാദം നിരീക്ഷിച്ചായിരുന്നു കോടതി നടപടി.

 

Share

Leave a Reply

Your email address will not be published. Required fields are marked *