എഞ്ചിനീയറിങ്-പോളിടെക്‌നിക് ഇന്റര്‍വ്യൂ മര്‍കസ് ഗാര്‍ഡനില്‍ 17ന് നടക്കും

കോഴിക്കോട്: തമിഴ്നാട്ടിലെ കീളക്കരയില്‍ പ്രവര്‍ത്തിച്ചു വരുന്ന മര്‍കസ് സതക് സോണിലെ എഞ്ചിനീയറിങ്- പോളിടെക്‌നിക് കോഴ്‌സുകളിലേക്കുള്ള ഇന്റര്‍വ്യൂ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കും. എം.ബി.എ, എം.സി. എ, ബി.ആര്‍ക്, ബി.ടെക്, ബി.ഇ എയറോനോട്ടികല്‍, അഗ്രികള്‍ചര്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കെമിക്കല്‍, എ.ഐ ആന്‍ഡ് ഡാറ്റാ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനസ് സിസ്റ്റംസ്, എം.ടെക്, എം.ഇ അപ്ലൈഡ് ഇലക്ട്രേണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്മ്യുണിക്കേഷന്‍ സിസ്റ്റം, സ്ട്രക്ചറല്‍, തെര്‍മല്‍ പവര്‍ സിസ്റ്റം, കെമിക്കല്‍സ് എഞ്ചിനീയറിങ് കോഴ്സുകളിലേക്കാണ് പ്രവേശനം. 17ന് രാവിലെ 10 മണിക്കാണ് പ്രവേശനത്തിനുള്ള അഭിമുഖം നടക്കുക. പോളിടെക്‌നിക്കിലേക്ക് പത്താം തരവും എഞ്ചിനീയറിങ്ങിലേക്ക് പ്ലസ് ടു സയന്‍സുമാണ് വിദ്യാഭ്യാസ യോഗ്യത. ഈ അഭിമുഖം വഴി പ്രവേശനം നേടുന്നവര്‍ക്ക് 25 % സ്‌കോളര്‍ഷിപ്പും സൗജന്യ ഹോസ്റ്റല്‍ സൗകര്യവും മര്‍കസ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8136935560, 9061531640, 7902238088 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *