ശാസ്ത്ര പ്രതിഭകളെ വളര്‍ത്താന്‍ സിജി പ്രൊജക്റ്റ് ഇന്‍ഫിനിറ്റി

കോഴിക്കോട്: ശാസ്ത്ര സാങ്കേതിക മേഖലകളില്‍ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സിജി നടപ്പിലാക്കുന്ന പ്രൊജക്റ്റ് ഇന്‍ഫിനിറ്റിയുടെ അഞ്ചാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തെരെഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി ശാസ്ത്ര വിഷയങ്ങളില്‍ നൈപുണ്യം വളര്‍ത്താന്‍ സഹായകമാവുന്ന പരിശീലന പരിപാടികളും വ്യക്തിത്വ വികസന ക്യാമ്പുകളും സംഘടിപ്പിക്കുന്നതാണ്.
ആറാം ക്ലാസ്സില്‍ പഠിക്കുന്ന പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് 20 വരെ സിജി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വെബ്സൈറ്റ്:www.cigi.org/projectinfinity കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086662005.

 

Share

Leave a Reply

Your email address will not be published. Required fields are marked *