മധുമാസ്റ്റര്‍-സൂര്യകാന്തി അവാര്‍ഡ് 2022; നാടകരംഗത്ത് സമഗ്രസംഭാവന നല്‍കിയവര്‍ക്ക് നല്‍കും

മധുമാസ്റ്റര്‍-സൂര്യകാന്തി അവാര്‍ഡ് 2022; നാടകരംഗത്ത് സമഗ്രസംഭാവന നല്‍കിയവര്‍ക്ക് നല്‍കും

കോഴിക്കോട്: മലയാള ജനകീയ നാടക പ്രസ്ഥാനത്തിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന മധുമാസ്റ്ററുെട സ്മരണക്കായി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം മുതല്‍ മധുമാസ്റ്റര്‍-സൂര്യകാന്തി അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. മലയാള നാടകരംഗത്തിനു സമഗ്ര സംഭാവന നല്‍കിയ വ്യക്തിക്ക് അവാര്‍ഡ് നല്‍കുക. നാടകപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന മധുമാസ്റ്റര്‍ ജനകീയ കലാ പ്രവര്‍ത്തനങ്ങളോട് അങ്ങേയറ്റത്തെ പ്രതിബദ്ധത പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. 2022 മാര്‍ച്ച് 19 നാണ് മധു മാസ്റ്റര്‍ നിര്യാതനായത്.

കള്‍ച്ചറല്‍ ഫോറത്തിന്റെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റു കൂടിയായ മധുമാസ്റ്ററുടെ പേരില്‍ 10000 രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍ക്കൊള്ളുന്നതാണ് അവാര്‍ഡ് കള്‍ച്ചറല്‍ ഫോറത്തിന്റെ മുഖപത്രമാണ് സൂര്യകാന്തി. തുടര്‍ വര്‍ഷങ്ങളില്‍ നാടക രംഗത്തെ വിവിധ മേഖലകളിലെ സംഭാവനകള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക എന്നും തീരുമാനിക്കപ്പെട്ടു. സംസ്ഥാന സംഘാടകസമിതി യോഗത്തില്‍ കണ്‍വീനര്‍ രവി പാലൂര്‍ സാംസ്‌കാരിക രംഗം നേരിടുന്ന വെല്ലുവിളികെളക്കുറിച്ചും കള്‍ച്ചറല്‍ ഫോറം മുന്നോട്ടു െവക്കുന്ന നിലപാടുകെളക്കുറിച്ചും സംസാരിച്ചു. വി.എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മോഹന ദാസന്‍ കുന്നത്ത്, വേണുഗോപാലന്‍ കുനിയില്‍, സുനില്‍ ജോസഫ്, മണികണ്ഠന്‍ നരണിപ്പുഴ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *