- സര്‍ക്കാര്‍ സെന്ററുകളില്‍ നിന്നാണ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാകുക
ന്യൂഡല്‍ഹി: കൊവിഡ് ബൂസ്റ്റര്‍ ഡോസ് ഇന്നു മുതല്‍ സൗജന്യമായി ലഭ്യമാകും. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഡോസ് സൗജന്യമായി നല്‍കുന്നത്. 75 ദിവസം വരെ സൗജന്യമായി ലഭ്യമാകും. ഇതിനായി 75 ദിവസത്തെ പ്രത്യേക ഡ്രൈവാണ് സംഘടിപ്പിക്കുക. സര്‍ക്കാര്‍ സെന്ററുകളില്‍ നിന്നാണ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാകുക.
സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികാഘോഷമായ ‘ ആസാദി ക അമൃത് മഹോത്സ’ വത്തിന്റെ ഭാഗമായാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഒന്‍പത് മാസം മുന്‍പ് രണ്ടാം ഡോസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആദ്യ രണ്ട് ഡോസുകള്‍ വഴിയുള്ള രോഗപ്രതിരോധം ആറു മാസം വരെയാണ് നീണ്ടുനില്‍ക്കുക. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് വഴി പ്രതിരോധശേഷി ഉയരുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നത്.
രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 18-59 വയസിനിടയിലുള്ളവരില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇതുവരെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്.