കോഴിക്കോട്: സമൂഹത്തിലെ അശരണരും നിരാലംബരും പ്രായാധിക്യമുള്ളവരും നിത്യരോഗികളുമായ ഹോം ഓഫ് ലൗവിലെ അന്തേവാസികളുമായി എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി സ്‌നേഹ പെരുന്നാള്‍ എന്ന പേരില്‍ ഒത്തുചേര്‍ന്നു. വാര്‍ധക്യകാലത്ത് ഒറ്റപ്പെട്ടു പോയവര്‍ക്ക് ഒത്തിരി സന്തോഷം നല്‍കാന്‍ സ്‌നേഹ പെരുന്നാള്‍ എന്ന പരിപാടി കൊണ്ട് സാധിച്ചതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത പത്രപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ താലൂക്ക് പ്രസിഡന്റ് ഹാഷിം കടാക്കലകം അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.ടി സക്കീര്‍ ഹുസൈന്‍ സ്‌നേഹ സന്ദേശം നല്‍കി.
എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുല്‍ ലത്തീഫ്, ട്രഷറര്‍ കെ.വി സലീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്‌സാന്‍ സ്വാഗതവും ട്രഷറര്‍ എം. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
ഹോം ഓഫ് ലൗ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിസ്റ്റര്‍ ആന്‍സിലിനെ ചടങ്ങില്‍ വച്ച് ആദരിച്ചു. എം.ഇ.എസ് ചെയ്യുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സിസ്റ്റര്‍ നന്ദി പറഞ്ഞു. താലൂക്ക് ഭാരവാഹികളായ സാജിദ് തോപ്പില്‍, കോയട്ടി മാളിയേക്കല്‍, വി. ഹാഷിം, റിയാസ് നേരോത്ത്, എം. നസീം എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അന്തേവാസികള്‍ അടക്കമുള്ളവരുടെ കലാപരിപാടികളും ഭക്ഷണവിതരണവും നടന്നു.