നിരോധിച്ചത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്ന വാക്കുകള്‍: രാഹുല്‍ ഗാന്ധി

നിരോധിച്ചത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്ന വാക്കുകള്‍: രാഹുല്‍ ഗാന്ധി

  • ഇതാണ് ഇന്ത്യയുടെ പുതിയ ഡിക്ഷണറി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനത്തിന് നിരോധിച്ച വാക്കുകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൃത്യമായി വിലയിരുത്തുന്ന വാക്കുകളാണ്. ഇതാണ് ഇന്ത്യയുടെ പുതിയ ഡിക്ഷണിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പരിഹസിച്ചു. ‘ഡിുമൃഹശമാലിമേൃ്യ’ എന്ന വാക്കിനെ എഡിറ്റ് ചെയ്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കത്തെ രാഹുല്‍ ഗാന്ധി പരിഹസിക്കുന്നത്.

അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, അരാജകവാദി, മന്ദബുന്ദി, കുരങ്ങന്‍, കൊവിഡ് വാഹകന്‍, കഴിവില്ലാത്തവന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ട, ഗുണ്ടായിസം, നാടകം, കാപട്യം, കരിദിനം, നാട്യം, ശകുനി ഉള്‍പ്പെടെയുള്ള വാക്കുകള്‍ക്കാണ് വിലക്ക്. തിങ്കളാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പട്ടിക പുറത്തിറക്കിയത്. ഈ വാക്കുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്കിടയില്‍ ഉപയോഗിച്ചാല്‍ ഇവ രേഖകളില്‍ നിന്ന് നീക്കം ചെയ്യും.

വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതില്‍ രാജ്യസഭ ചെയര്‍മാനും ലോക്സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്. ലോക്സഭ സെക്രട്ടേറിയറ്റ് ഇരുസഭകള്‍ക്കും വാക്കുകളുടെ പട്ടിക കൈമാറിയിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *