കടല്‍പാലം കാണാന്‍പോയ ദമ്പതികളെ പോലിസ് ആക്രമിച്ച സംഭവം; പരാതിയുമായി മുന്നോട്ടു പോകുമെന്ന്

കടല്‍പാലം കാണാന്‍പോയ ദമ്പതികളെ പോലിസ് ആക്രമിച്ച സംഭവം; പരാതിയുമായി മുന്നോട്ടു പോകുമെന്ന്

തലശേരി: കടല്‍പാലം കാണാന്‍പോയ ദമ്പതികളെ പോലിസ് ആക്രമിച്ച സംഭവത്തില്‍ പരാതിയുമായി മുന്നോട്ടു പോകുമെന്ന് ജയില്‍മോചിതനായ പ്രത്യൂഷ്. പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസില്‍ ഇയാള്‍ റിമാന്‍ഡിലായിരുന്നു. നേരത്തെ പ്രത്യൂഷിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും തലശ്ശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ തങ്ങളെ സദാചാര പോലിസ് ചമഞ്ഞ് പോലിസ് ഉപദ്രവിക്കുകയായിരുന്നുവെന്നും പ്രത്യുഷിന്റെ ഭാര്യ മേഘ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യൂഷിന് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.

പോലിസ് തന്നെ ക്രൂരമായാണ് മര്‍ദിച്ചതെന്നും സി.സി.ടി.വി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയാണ് മര്‍ദനം തുടര്‍ന്നതെന്നും ജാമ്യത്തിലിറങ്ങിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രത്യൂഷ് വെളിപ്പെടുത്തി. പോലിസിനെ മര്‍ദിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പോലിസിനെതിരെയുള്ള പരാതിയുമായി മുന്നോട്ടു പോകുമെന്നും പ്രത്യൂഷ്പറഞ്ഞു. തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *