കോഴിക്കോട് : ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് 2022-23 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റായി സി.പ്രണബ്, സെക്രട്ടറിയായി പി. ഉദയരാജ് , ട്രഷര്‍ററായി പി.ഗോപിനാഥ് എന്നിവരടങ്ങുന്ന 22 അംഗ ഭരണ സമിതിയാണ് ചുമതലയേറ്റത്. ഹോട്ടല്‍ മെറിന റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് പാസ്റ്റ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ.എ.വി വാമനകുമാര്‍ മുഖ്യതിഥിയായി.
മുന്‍ പ്രസിഡന്റ് എ.കെ അഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. ലിയോ ക്ലബ് പ്രസിഡന്റ് അഘ്‌നി വേഷ് എസ്. രാജ് , വിദ്യ സെല്‍വരാജ്, വി.മധുശ്രീ മധു, വി. മധുസൂതനന്‍, റീജിയണല്‍ ചെയര്‍ പേഴ്‌സണ്‍ വത്സല ഗോപിനാഥ്, മുന്‍ ഗവര്‍ണ്ണര്‍ കെ.ടി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ലയണ്‍സ് സര്‍വീസ് പ്രൊജക്ടിന്റെ ഭാഗമായി നടപ്പിലാക്കുന്ന തയ്യില്‍ മെഷീന്‍ ചേളന്നൂര്‍ ബ്ലോക്ക് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ പി. സ്മിത ഏറ്റുവാങ്ങി. കേരളത്തിലെ ആദ്യത്തെ ലയണ്‍സ് ക്ലബാണ് ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ്.
1959 ലാണ് ഇത് രൂപികരിച്ചത്. ഏഴ് പതിറ്റാണ്ട് പിന്നിട്ട ക്ലബ് നഗരത്തിന്റെ വികസന-സാംസ്‌കാരിക ചരിത്രത്തില്‍ ഭാഗവാക്കായിട്ടുണ്ട്. ചെറുവണ്ണൂര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ബ്ലൈന്റ്, ഭിന്നശേഷിക്കാരായ സ്ത്രീകളുടെ പുനരധിവാസ പദ്ധതി- സുമന്‍, കോണ്‍ട്രസ്റ്റ് കണ്ണാശുപത്രിപുതിയ ബ്ലോക്ക് തുടങ്ങി ഈയിടെ കോര്‍പ്പറേഷന് വിട്ട് കൊടുത്ത ലയണ്‍സ് പാര്‍ക്ക് വരെ ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റിന്റെ സംഭവാനകളില്‍ ചിലത് മാത്രമാണ്. നഗരം കേന്ദ്രീകരിച്ച് സമൂഹത്തില്‍ അവശതയനുഭവിക്കുന്ന വര്‍ക്കായി പുതിയ ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് സി.പ്രണബ് പറഞ്ഞു.