വൈദ്യരത്നം സ്ഥാപകദിനം ആഘോഷിച്ചു

വൈദ്യരത്നം സ്ഥാപകദിനം ആഘോഷിച്ചു

പത്മശ്രീ അഷ്ടവൈദ്യന്‍ ഇ.ടി. നീലകണ്ഠന്‍ മൂസ്സ്‌

 

തൃശൂര്‍: വൈദ്യരത്നം ഔഷധശാലയുടെ സ്ഥാപകനായ പത്മശ്രീ അഷ്ടവൈദ്യന്‍ ഇ.ടി. നീലകണ്ഠന്‍ മൂസ്സിന്റെ ഓര്‍മ്മദിനം ആഘോഷിച്ചു. ഇന്ന് തൃശൂര്‍ കാസിനോ കള്‍ച്ചര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ എം.പി വിജയ കൃഷ്ണന്‍ സ്മാരകപ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് പ്രത്യേക പ്രഭാഷണം നടത്തി. വൈദ്യരത്നം ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി നീലകണ്ഠന്‍ മൂസ്സ് അധ്യക്ഷത വഹിച്ചു.

1904ല്‍ തൃശൂര്‍ തൈക്കാട്ടുശ്ശേരിയിലെ എളേടത്ത് തൈക്കാട്ട് കുടുംബത്തില്‍ ജനിച്ച അഷ്ടവൈദ്യന്‍ ഇ.ടി. നീലകണ്ഠന്‍ മൂസ്സ് 1941ലാണ് വൈദ്യരത്നം ഔഷധശാല സ്ഥാപിക്കുന്നത്. ആയുര്‍വേദ രംഗത്തെ പ്രഥമ പത്മശ്രീ ജേതാവായിരുന്നു. പിതാവ് അഷ്ടവൈദ്യന്‍ വൈദ്യരത്നം ഇ.ടി. നാരായണന്‍ മൂസ്സില്‍ നിന്നും ആയുര്‍വേദത്തില്‍ ആഴത്തിലുള്ള അറിവ് ആര്‍ജ്ജിച്ച ഇ.ടി നീലകണ്ഠന്‍ മൂസ്സ് ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ആയുര്‍വേദ വൈദ്യന്മാരില്‍ ഒരാളാണ്. വൈദ്യരത്നം ആയുര്‍വേദ കോളേജും നഴ്സിംഗ് ഹോമും ഇദ്ദേഹമാണ് സ്ഥാപിച്ചത്. ആയുര്‍വേദത്തിനുളള സമഗ്ര പുരസ്‌കാരങ്ങള്‍ക്ക് 1992ല്‍ പത്മശ്രീ ലഭിച്ചു.

ചടങ്ങില്‍ വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി യദു നാരായണന്‍ മൂസ്സ് സ്വാഗതം ആശംസിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ഇ.ടി കൃഷ്്ണന്‍ മൂസ്സ് വൈദ്യരത്നത്തെ കുറിച്ചുളള അവലോകനം അവതരിപ്പിച്ചു. കൗണ്‍സിലര്‍ സി.പി പോളി, വൈദ്യരത്നം സാങ്കേതിക ഉപദേഷ്ടാവ് വൈദ്യന്‍ എ.പി.ഡി നമ്പീശന്‍, വൈദ്യരത്നം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ.കെ. ലത, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ നിഥുല്‍ പി.എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈദ്യരത്നം ഗ്രൂപ്പ് ചീഫ് ജനറല്‍ മാനേജര്‍ ടി.എന്‍. നീലകണ്ഠന്‍ നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് സയന്റിഫിക് സെഷനും സംഘടിപ്പിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോ. റെന്നി ഐസക്, വൈദ്യരത്നം ആയുര്‍വേദ ഫൗണ്ടേഷന്‍ ഹോസ്പിറ്റലിലെ ഡോ. കെ.വി. രാമന്‍കുട്ടി, ഡോ. ജോസ് ടി. പൈക്കട, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജിലെ ഡോ. ശ്രീജ സുകേശന്‍ എന്നിവര്‍ സംസാരിച്ചു. വൈദ്യരത്നം ആയുര്‍വേദ കോളേജിലെ ഡോ. അരവിന്ദ് എസ്. മോഡറേറ്ററായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *