പകർച്ചവ്യാധികൾ പടരാനുളള സാധ്യത കണക്കിലെടുത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുളള ഹോമിയോ മരുന്നുകൾ ജില്ലയിലെ എല്ലാ സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്പൻസറികളിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ആഫീസർ (ഹോമിയോ) അറിയിച്ചു.
കേന്ദ്ര സർക്കാർ ആയുഷ് വകുപ്പ് പ്രോട്ടോകോൾ പ്രകാരമാണ് മരുന്ന നൽകുന്നത്. മരുന്നുകൾ ഉപയോഗിക്കുന്നതിനോടൊപ്പം ആരോഗ്യ ആയുഷ് വകുപ്പുകളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.