ടി.ടി.കെ ആദിഷക്ക് ബിമല്‍ സ്മാരക കാമ്പസ്‌ കവിതാ പുരസ്‌കാരം

ടി.ടി.കെ ആദിഷക്ക് ബിമല്‍ സ്മാരക കാമ്പസ്‌ കവിതാ പുരസ്‌കാരം

തലശ്ശേരി: ടി.ടി.കെ ആദിഷക്ക് ബിമല്‍ കവിതാ പുരസ്‌കാരം. ‘പ്രിയപ്പെട്ടൊരാള്‍ പോകുന്നതിന് മുമ്പ്’ എന്ന ആദിഷയുടെ കവിതയാണ് സംസ്ഥാന ബിമല്‍ സ്മാരക കാമ്പസ് പുരസ്‌ക്കാര മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായത്. കഴിഞ്ഞ ദിവസം കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പുരസ്‌കാരമായി 10,000 രൂപക്ക് തുല്യമായി പുസ്തകങ്ങളും, മൊമെന്റോയും ആദിഷക്ക് സമര്‍പ്പിച്ചു.കോഴിക്കോട് സര്‍വകലാശാലയിലെ മലയാള വിഭാഗം ഗവേഷണ വിദ്യാര്‍ഥിനിയായ ആദിഷ കവിയൂരിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനായ ടി.ടി.കെ ശശിയുടെ മകളാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *