ഗുരുവായൂര്‍: സായി സഞ്ജീവനി ട്രസ്റ്റിന്റെയും പ്രജാപിതാ ബ്രഹ്‌മകുമാരീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സമാദരണ സദസ്സും കല്‍പ്പതരു നടലും നടത്തി. സംഗമം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ മൗന യോഗി ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. ഫോര്‍മര്‍ പഞ്ചായത്ത് മെംബേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ജൂനിയര്‍ ഫെല്ലോഷിപ്പിന് അര്‍ഹനായ ഒ. രതീഷിനെ ആദരിച്ചു.
എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ബ്രഹ്‌മകുമാരീസ് വിശ്വവിദ്യാലയത്തിന്റെ 40 ലക്ഷം ആളുകള്‍ 40 ലക്ഷം വൃക്ഷ തൈകള്‍ എന്ന ലക്ഷ്യവുമായി കല്‍പ തരു പദ്ധതിയുടെ ഭാഗമായി വൃക്ഷതൈ നടലും നടത്തി. ബ്രഹ്‌മകുമാരി സൈരന്ധ്രി രാജയോഗ ധ്യാനം പരിശീലിപ്പിച്ചു. അഡ്വ: മുള്ളത്ത് വേണുഗോപാല്‍, വേലൂര്‍ പഞ്ചയത്തംഗം അനില്‍ കുമാര്‍, കേരള മഹിളാസംഘം സംസ്ഥാന കമ്മറ്റിയംഗം ഗീത രാജന്‍, സായി ശ്രീ മേനോന്‍, നിതിന്‍ കെ.വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കൊച്ചിന്‍ ഐ ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ തിമിര ശസ്ത്രക്രിയാ ക്യാംപും നേത്ര പരിശോധനയും നടന്നു. സബിത രഞ്ജിത്ത്, നവ്യ പ്രേമന്‍, രാമദാസ് ആലത്തി, മണികണ്ഠന്‍ മുനിമട, മിനി ഷാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.