ആകാശവാണിക്ക് പുതിയ ട്രാന്‍സ്മിറ്റര്‍ സ്ഥാപിക്കണം; കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കി

ആകാശവാണിക്ക് പുതിയ ട്രാന്‍സ്മിറ്റര്‍ സ്ഥാപിക്കണം; കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കി

കോഴിക്കോട്: ആകാശവാണി നിലയത്തിലെ 38 വര്‍ഷം പഴക്കമുള്ള കാലാഹരണപ്പെട്ട 100 കി.വാട്ട് എ.എം ട്രാന്‍സ്മിറ്റര്‍ മാറ്റി കൂടുതല്‍ പ്രസാരണ ശേഷിയുള്ള ആധുനിക എഫ്.എം ട്രാന്‍സ്മിറ്റര്‍ മെഡിക്കല്‍ കോളേജിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന 150 മീറ്റര്‍ ഉയരമുള്ള ടവറില്‍ സ്ഥാപിക്കണമെന്നും അതുവഴി കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ ശ്രോതാക്കള്‍ക്ക് കൂടി ആകാശവാണി പരിപാടികള്‍ കേള്‍ക്കാന്‍ സൗകര്യപ്പെടുമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് ആകാശവാണി ലിസനേഴ്‌സ് ഫോറം ഭാരവാഹികള്‍ കേന്ദ്ര വാര്‍ത്താ വിനിമയ- ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് ടാക്കൂറിന് നിവേദനം നല്‍കി.

രണ്ടു വര്‍ഷക്കാലമായി കോഴിക്കോട് നിലയത്തില്‍ നിന്ന് തിരുവനന്തപുരം നിലയത്തിലേക്ക് മാറ്റിയ മധ്യാഹ്ന പരിപാടികള്‍ പുനരാരംഭിക്കണമെന്നും നിവേദനത്തില്‍ പറഞ്ഞിട്ടുണ്ട്. ലിസനേഴ്‌സ് ഫോറം ചെയര്‍മാന്‍ ആര്‍. ജയന്ത് കുമാര്‍, സെക്രട്ടറി ടി.പി.എം ഹാഷിര്‍ അലി, ട്രഷറര്‍ എ.വി റഷീദ് അലി എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *