സജി ചെറിയാന്‍ രാജിവച്ച് ആര്‍.എസ്.എസില്‍ ചേരുന്നതാണ് നല്ലത്: വി.ഡി സതീശന്‍

സജി ചെറിയാന്‍ രാജിവച്ച് ആര്‍.എസ്.എസില്‍ ചേരുന്നതാണ് നല്ലത്: വി.ഡി സതീശന്‍

തിരുവനന്തപുരം: ഭരണഘടനക്കെതിരേ വിവാദപരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍ ആര്‍.എസ്.എസിന്റെ ആശയങ്ങളാണ്. ആര്‍.എസ്.എസ് സ്ഥാപകന്‍ ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തില്‍ പറയുന്ന വാക്കുകളാണ് സജി ചെറിയാന്‍ ഉച്ചരിച്ചത്. അതിനാല്‍ രാജിവച്ച് സജി ചെറിയാന്‍ ആര്‍.എസ്.എസില്‍ ചേരുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും അഭിപ്രായം ഇത് തന്നെയാണെങ്കില്‍ മന്ത്രി സ്ഥാനം നിലനിര്‍ത്തുക, മറിച്ചാണെങ്കില്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയെന്ന് വി.ഡി സതീശന്‍ പറഞ്ഞു. വിവാദ പരമാര്‍ശത്തില്‍ മന്ത്രിയെ പിന്തുണച്ചവരോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *