കലാകാരന്മാരുടെ പെന്‍ഷന്‍ അയ്യായിരം രൂപയാക്കി വര്‍ധിപ്പിക്കണം: കേരള ഫോക് ആര്‍ട്‌സ് ഡവലപ്‌മെന്റ് സൊസൈറ്റി

കലാകാരന്മാരുടെ പെന്‍ഷന്‍ അയ്യായിരം രൂപയാക്കി വര്‍ധിപ്പിക്കണം: കേരള ഫോക് ആര്‍ട്‌സ് ഡവലപ്‌മെന്റ് സൊസൈറ്റി

കെ.എം.കെ വെള്ളയില്‍ (സംസ്ഥാന പ്രസിഡന്റ്)
ജാഫര്‍ മാറാക്കാര(ജനറല്‍ സെക്രട്ടറി)

കോഴിക്കോട്: സംസ്ഥാനത്തിന്റെ പൊതുവായ കലാരൂപങ്ങളും ഓരോ പ്രദേശത്തിന്റെ കലകളും അന്യംനിന്നുപോകാതെ അവയെ സംരക്ഷിക്കുകയും പുതുതലമുറക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യുന്ന കലാകാരന്മാരുടെ പെന്‍ഷന്‍ അയ്യായിരം രൂപയായി വര്‍ധിപ്പിക്കണമെന്ന് കേരള ഫോക് ആര്‍ട്‌സ് ഡവലപ്‌മെന്റ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഫോക് കലാകാരന്മാര്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. അതിന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കണം.

സംഘടനയുടെ 2022-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി കെ.എം.കെ വെള്ളയില്‍ (സംസ്ഥാന പ്രസിഡന്റ്), അക്രം ചുണ്ടയില്‍, സമീര്‍ പെരുമ്പാവൂര്‍, കോട്ടക്കല്‍ മുരളി (വൈസ് പ്രസിഡന്റുമാര്‍), ജാഫര്‍ മാറാക്കാര(ജനറല്‍ സെക്രട്ടറി), കലാമണ്ഡലം സത്യവ്രതന്‍ ചേളന്നൂര്‍, ബിന്ദു ബാലചന്ദ്രന്‍ കോഴിക്കോട്, അഡ്വ.ഫസീല (സെക്രട്ടറിമാര്‍), അബ്ദുല്‍ ലത്തീഫ് മലപ്പുറം(ട്രഷറര്‍) തെരഞ്ഞെടുത്തു. കേരള ഫോക് ആര്‍ട്‌സിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 18ന് ടൗണ്‍ഹാളില്‍ വച്ച് നടത്താനും തീരുമാനിച്ചു. വ്യത്യസ്ത തുറകളില്‍പ്പെട്ട 25 കലാകാരന്മാരെ അവാര്‍ഡ് നല്‍കി ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.എം.കെ വെള്ളയില്‍, ജാഫര്‍ മാറാക്കര, അക്രം ചുണ്ടയില്‍, മുരളി കോട്ടക്കല്‍, അബ്ദുല്‍ ലത്തീഫ് മലപ്പുറം, മുസ്തഫ കൊടക്കാടന്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *