കോഴിക്കോട്: 19ാമത് സാവിത്രി ദേവി സാബു ജൂനിയര്‍ സ്റ്റേറ്റ് ബാഡ്മിന്റണ്‍ റാങ്കിങ് ടൂര്‍ണമെന്റ് സമാപിച്ചു. കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അണ്ടര്‍ 19 ബോയ്‌സ് വിഭാഗത്തില്‍ എസ്. അക്ഷിത് (ആലപ്പുഴ), ഗേള്‍സ് വിഭാഗത്തില്‍ ഫര്‍സ നസ്‌റിന്‍ (തിരുവനന്തപുരം), അണ്ടര്‍ 17 ബോയ്‌സ് വിഭാഗത്തില്‍ എസ്.എം അമന്‍ സുരേഷ് (തിരുവനന്തപുരം), ഗേള്‍സ് വിഭാഗത്തില്‍ പി.ജി അളക നന്ദയും (എറണാകുളം) വ്യക്തിഗത ചാംപ്യന്മാരായി.
വിജയികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ ട്രോഫികള്‍ വിതരണം ചെയ്തു. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സഞ്ജീവ് സാബു അധ്യക്ഷത വഹിച്ചു. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് എസ്. മുരളീധരന്‍ മുഖ്യാതിഥിയായി, ദേവഗിരി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ്, ബാഡ്മിന്റണ്‍ അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റ് എ. വത്സലന്‍, ട്രസ്റ്റ് മെംബര്‍ മീനാക്ഷി ഡാല്‍മിയ എന്നിവര്‍ പ്രസംഗിച്ചു. കെ.ഡി.ബി.എ ജില്ലാ ട്രഷറര്‍ കെ. ഹരികൃഷ്ണന്‍ സ്വാഗതവും കെ.ഡി.ബി.എ സെക്രട്ടറി ഇ.ആര്‍ വൈശാഖ് നന്ദിയും പറഞ്ഞു. അഞ്ച് ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ നിന്നായി 300 ഓളം പേര്‍ മത്സരത്തില്‍ പങ്കെടുത്തു.