ഷാര്‍ജ: 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുട്ടം ജമാഅത്ത് റഹ്മാനിയ മദ്രസ്സയിലെ പ്രധാന അധ്യാപകനായിരുന്ന കായക്കൊടി ഇബ്രാഹിം മൗലവിയേയും അതേ മദ്രസ്സസയില്‍ അദ്ദേഹത്തിന്റെ ശിഷ്യനായി പഠിച്ച പുന്നക്കന്‍ ബീരാനേയും വെങ്ങര രിഫായി ജമാഅത്ത് യു.എ.ഇ കമ്മിറ്റി ആദരിച്ചു. 40 വര്‍ഷമായി ദുബായ് മതകാര്യ വകുപ്പിന്റെ കീഴില്‍ ബര്‍ദുബായിലെ ഷിനന്തകയിലെ ശൈഖ് സായിദ് മ്യൂസിയത്തിനടത്തുള്ള മസ്ജിദില്‍ ഇമാമും ഖത്തീബുമായി സേവനമനുഷ്ടിക്കുന്നതിനിടയിലാണ് ദുബായ് ഗവണ്‍മെന്റ് കായക്കൊടി ഇബ്രാഹിം മൗലവിക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ഈ സന്തോഷം പങ്കുവെക്കുവാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ചാണ് പുന്നക്കന്‍ ബീരാനേയും ആദരിച്ചത്. 40 വര്‍ഷത്തോളം ഗവണ്‍മെന്റ് ഓഫ് ദുബായ്‌റുളേസ് കോര്‍ട്ടിലെ അഫേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തയാളാണ് പുന്നക്കന്‍ ബീരാന്‍. വെങ്ങര രിഫായി പള്ളികമ്മിറ്റി ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍വച്ച് കണ്ടുമുട്ടിയത്. ശിഷ്യനുള്ള പുരസ്‌കാരം ഗുരുതന്നെ നല്‍കി അഭിനന്ദിച്ചു.