യു.എല്‍.സി.സി.എസിന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു

യു.എല്‍.സി.സി.എസിന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു

സഹകരണമന്ത്രിയുടെ പ്രത്യേക പുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്) ക്ക് സമ്മാനിച്ചു. അന്താരാഷ്ട്ര സഹകരണദിനാഘോഷത്തിലാണ് സഹകരണമന്ത്രിയുടെ പ്രത്യേകപുരസ്‌ക്കാരം സഹകരണ, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ നല്‍കിയത്.
അന്താരാഷ്ട്ര സഹകരണദിനത്തോട് അനുബന്ധിച്ചാണു പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്‍ഡസ്ട്രീസ് ആന്‍ഡ് യൂട്ടിലിറ്റീസ് വിഭാഗത്തില്‍ ലോകത്തെ രണ്ടാമത്തെ സഹകരണസംഘമായി യു.എല്‍.സി.സി.എസിനെ ഇന്റര്‍നാഷണല്‍ കോ-ഓപറേറ്റീവ് അലയന്‍സി(ICA)ന്റെ വേള്‍ഡ് കോ-ഓപറേറ്റീവ് മോണിറ്റര്‍ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും തെരഞ്ഞെടുത്തതുകൂടി പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് അന്താരാഷ്ട്ര സഹകരണദിനാഘോഷത്തില്‍ സഹകരണമന്ത്രിയുടെ പ്രത്യേകപുരസ്‌ക്കാരം സഹകരണ, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടര്‍ എസ്.ഷാജുവിന് നല്‍കുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *