കെ.എ.ടി.ഡി.എ അഞ്ചാമത് വാര്‍ഷിക സമ്മേളനവും കര്‍മമഹിമ പുരസ്‌കാര വിതരണവും

കെ.എ.ടി.ഡി.എ അഞ്ചാമത് വാര്‍ഷിക സമ്മേളനവും കര്‍മമഹിമ പുരസ്‌കാര വിതരണവും

തിരുവനന്തപുരം: കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് ആന്‍ഡ് ടെക്നീഷ്യന്‍സ് അസോസിയേഷന്റെ (കെ.എ.ടി.ഡി.എ) അഞ്ചാമത് വാര്‍ഷിക സമ്മേളനവും കര്‍മമഹിമ പുരസ്‌കാര വിതരണവും തൈക്കാട്ട് ഭാരത് ഭവനില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. കെ.എ.ഡി.ടി.എ സംസ്ഥാന പ്രസിഡന്റ് അജില്‍ മണിമുത്ത് ആറ്റിങ്ങല്‍ അധ്യക്ഷത വഹിച്ചു. കെ.സി രമ ഈശ്വര പ്രാര്‍ഥന ഗീതം ആലപിച്ചു. കേരള റോഡ് സേഫ്റ്റി ഡയരക്ടര്‍ ടി.കെ.എസ് ഇളങ്കോവന്‍ പതാക ഉയര്‍ത്തി. എം.എല്‍.എമാരായ വി. ശശി, അഡ്വ.വി.കെ പ്രശാന്ത് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്റ് ടെക്‌നിഷ്യന്‍സ് അസോസിയേഷന്റെ 2022 ലെ കര്‍മ മഹിമ പുരസ്‌കാരം പ്രകൃതി സ്‌നേഹി വാവാ സുരേഷില്‍ നിന്ന് പ്രഥമ പ്രവാസി സംഘാടന സ്ഥാപകനും പത്രപ്രവര്‍ത്തകനുമായ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് സ്വീകരിക്കുന്നു. ചലച്ചിത്ര താരങ്ങളായ പ്രേംകുമാര്‍, ജീജാ സുരേന്ദ്രന്‍, അജില്‍ മണി മുത്ത്, റസല്‍ സബര്‍മതി, സംസ്ഥാന റോഡ് സുരക്ഷാ വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇളങ്കോവന്‍ എന്നിവര്‍ സമീപം
Share

Leave a Reply

Your email address will not be published. Required fields are marked *