ഏകദിന ശില്‍പശാല നടത്തി

ഏകദിന ശില്‍പശാല നടത്തി

മാഹി: തലശ്ശേരി ജെ.സി.ഐ ചാപ്റ്റര്‍, എക്‌സല്‍ സെന്റര്‍ ഫോര്‍ കാരിയര്‍ ഡെവലപ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ശില്‍പശാല നടത്തി. ശില്‍പശാല ബ്രണ്ണന്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി.കെ പ്രശോഭിത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജെ.സി.ഐ തലശ്ശേരി ചാപ്റ്റര്‍ പ്രസിഡന്റ് രാജേഷ് വി.കെ അധ്യക്ഷത വഹിച്ചു. വിനീഷ് കുമാര്‍ എം, സുധീഷ് വി.കെ, പ്രിയേഷ്.പി, സോനാ .ജി, ഷൈനി കെ.സി, ജിഷി ആര്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പശാലയുടെ ഭാഗമായി കരിയര്‍ ഡെവലപ്‌മെന്റ് ക്ലാസ്, മോട്ടിവേഷന്‍ ക്ലാസ്, മെന്റേര്‍സ് ക്ലാസ് എന്നിവ നടത്തി. ജെ.എഫ്.ഡി ശ്രീജിത്ത് ടി.എന്‍, നാഷണല്‍ ട്രെയ്‌നര്‍ മോട്ടിവേഷന്‍ ക്ലാസ് നയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *