കോവിഡ് 19: കൊടുവള്ളിയിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തി

കൊടുവള്ളി നഗരസഭയിൽ കൊറോണ ജാഗ്രതയുടെ ഭാഗമായി നഗരസഭയിലെ ഹോട്ടലുകൾ, കൂൾബാറുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസർ ഹാൻഡ് റബ് സ്ഥാപിക്കുന്നതിനും വിദേശങ്ങളിൽ നിന്നും വന്നവർക്ക് 15 ദിവസം കഴിയാതെ പ്രവേശനം അനുവദിക്കുന്നതല്ല എന്ന ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശങ്ങൾ നൽകി.

വിദേശങ്ങളിൽ യാത്ര കഴിഞ്ഞ വരുന്നവർ 14 ദിവസം കർശനമായി വീടുകളിൽ തന്നെ നിൽക്കേണ്ടതാണെന്നും പുറത്തിറങ്ങുന്ന സാഹചര്യമുണ്ടെങ്കിൽ അതത് വാർഡ് മെമ്പർമാർമാരയോ ആരോഗ്യ ഉദ്യോഗസ്ഥരയോ പോലീസിനെയോ അറിയിക്കണം.

പരിശോധനക്ക് ഡെപ്യുട്ടി ചെയർമാൻ എ പി മജീദ്മാസ്റ്റർ, സിഎച്ച്‌സി ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ അസീസ്,
കൊടുവള്ളി എസ്‌ഐ മനോജ്, നഗരസഭാ ഹെൽത്ത് വിഭാഗം ജീവനക്കാരായ സജികുമാർ, സോണിമോൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റര് ജെഎച്ച്‌ഐ പ്രസാദ് എന്നിവർ നേതൃത്വം നൽകി.

സ്വകാര്യ ട്യൂഷൻ സെന്ററിൽ വിദ്യാർഥികൾക്കു ക്ലാസ് എടുക്കുന്നത് സംഘം
തടഞ്ഞു. ആയുർവേദ ആശുപത്രികളിൽ ചികിത്സക്കെത്തിയ 4 വിദേശികളെ 28 ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനും നിർദ്ദേശിച്ചു. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് കോവിഡ് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *