രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസ് ആക്രമിക്കരുത്

രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസ് ആക്രമിക്കരുത്

സംസ്ഥാന രാഷ്ട്രീയരംഗം കലുഷിതമാക്കാന്‍ ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണെന്ന് കരുതാനാവില്ല. രാഷ്ട്രീയപരമായ വിഷയങ്ങള്‍ വൈകാരികപരമായി കൈകാര്യം ചെയ്യുന്നതാണ് സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നത്. പലപ്പോഴും നിസാര വിഷയങ്ങളാണ് സംഘര്‍ഷത്തിനിടയാക്കുന്നത്. വിഷയങ്ങളെ അണികള്‍ വൈകാരികതയോടെ സമീപിക്കുമ്പോള്‍ നേതാക്കള്‍ പക്വത കാണിക്കണം. അതാണ് പലപ്പോഴും നമുക്കില്ലാതാവുന്നത്. കെ.പി.സി.സി ഓഫിസിന് നേരെ നടന്ന ആക്രമണം, രാഹുല്‍ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്തത്, എ.കെ.ജി സെന്ററിനു നേരെയുണ്ടായ ആക്രമണം ഇതെല്ലാം ഇക്കഴിഞ്ഞ ദിവസങ്ങളിലാണുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായി പലയിടങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസ് ആക്രമിക്കപ്പെടുകയുണ്ടായി. ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഇതിന് യാതൊരു ന്യായീകരണവുമില്ല. രാഷ്ട്രീയപ്രവര്‍ത്തനമെന്നാല്‍ അക്രമപ്രവര്‍ത്തനമല്ല എന്ന തിരിച്ചറിവാണ് നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ടാവേണ്ടത്. നിങ്ങള്‍ ജനങ്ങള്‍ക്കും നാടിനുംവേണ്ടി നടത്തുന്ന നല്ല പ്രവര്‍ത്തങ്ങളാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്നര്‍ഥം. രാഷ്ട്രീയ സംഘടനകള്‍ക്കിടയില്‍ സാമൂഹികവിരുദ്ധര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയപരമായും സാമൂഹികപരമായും സൗഹാര്‍ദപരമായി കഴിയുന്നവരാണ് കേരളജനത. എതിരാളികളുടെ അഭിപ്രായങ്ങള്‍ തുറന്ന മനസ്സോടെ കേള്‍ക്കുകയാണ് ജനാധിപത്യത്തിന്റെ പ്രാഥമിക പാഠം. കൈയ്യൂക്കിന്റെയും മുഷ്‌ക്കിന്റെയും ഗുണ്ടായിസത്തിന്റെയും ഭാഷയില്‍ സംസാരിക്കുന്ന നേതാക്കളെ തമസ്‌ക്കരിച്ച ചരിത്രമാണ് കേരളത്തിനുള്ളത്.

വിവാദങ്ങളുടെ ഘോഷയാത്രയാണ് നാട്ടിലാകെ പടരുന്നത്. വിവാദങ്ങള്‍ ഒരു വ്യവസായമാകുന്ന കാലം നമുക്ക് വേണ്ട. വ്യക്തികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ചൂട്ടും കത്തിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ നടക്കേണ്ടതില്ല. ഇത് കഴിഞ്ഞ യു.ഡി.എഫിന്റെ കാലത്തും ഇപ്പോള്‍ എല്‍.ഡി.എഫിന്റെ കാലത്തും കേരളം കണ്ടതാണ്. വ്യക്തികള്‍ക്ക് ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള അവകാശങ്ങളുണ്ട്. അവരത് പരാതിയായി ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കട്ടെ. അതില്‍ സത്യസന്ധമായി അന്വേഷണം നടക്കട്ടെ. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കട്ടെ. ഇതിലൊന്നും ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ നമ്മുടെ ശ്രദ്ധ മുഴുവന്‍ ഇത്തരം കാര്യങ്ങളിലേക്ക് പോകേണ്ടതുണ്ടോ?
രാഷ്ട്രീയപ്രവര്‍ത്തനത്തിന് ലോകമാതൃക സൃഷ്ടിച്ച മഹാന്മാരായ നേതാക്കള്‍ നയിച്ച നാടാണ് കേരളം. അക്രമത്തിന്റെ മാര്‍ഗമല്ല അഹിംസയുടെ മാര്‍ഗമാണ് നമ്മുടേതെന്ന് ഗാന്ധിജി പഠിപ്പിച്ച മാര്‍ഗമാണ് നമ്മുടെ വഴി. ആ വഴിയിലൂടെ നമുക്ക് മുന്നേറാം.

വിവാദങ്ങളുടെ ഘോഷയാത്രയാണ് നാട്ടിലാകെ പടരുന്നത്. വിവാദങ്ങള്‍ ഒരു വ്യവസായമാകുന്ന കാലം നമുക്ക് വേണ്ട. ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കണം. സത്യം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികളും നിയമവാഴ്ച ഉറപ്പിക്കാന്‍ നീതിന്യായ സംവിധാനങ്ങളുമുള്ള നാടാണ് കേരളം. സത്യം തിരിച്ചറിയാനുള്ള ശേഷിയുള്ളവരാണ് കേരള ജനത. വ്യക്തികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ചൂട്ടും കത്തിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ നടക്കേണ്ടതില്ല. ഇത് കഴിഞ്ഞ യു.ഡി.എഫിന്റെ കാലത്തും ഇപ്പോള്‍ എല്‍.ഡി.എഫിന്റെ കാലത്തും കേരളം കണ്ടതാണ്. വ്യക്തികള്‍ക്ക് ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള അവകാശങ്ങളുണ്ട്. അവരത് പരാതിയായി ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കട്ടെ. അതില്‍ സത്യസന്ധമായി അന്വേഷണം നടക്കട്ടെ. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കട്ടെ. ഇതിലൊന്നും ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ നമ്മുടെ ശ്രദ്ധ മുഴുവന്‍ ഇത്തരം കാര്യങ്ങളിലേക്ക് പോകേണ്ടതുണ്ടോ? മറ്റെന്തെല്ലാം കാര്യങ്ങള്‍ നാടിനും ജനങ്ങള്‍ക്കും വേണ്ടി ചെയ്യാനുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതില്‍നിന്ന് പുറത്തു കടക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടണം. കാലത്തിനിണങ്ങിയ തൊഴില്‍ മേഖലകള്‍ നമ്മുടെ നാട്ടില്‍ സജ്ജമാക്കി അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ സാഹചര്യം ഉറപ്പാക്കണം. കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കണം. കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കണം എന്നിത്യാദി നാടിന് ഗുണമായ കാര്യങ്ങളിലേക്ക് നാം സഞ്ചരിക്കേണ്ടതുണ്ട്.
കലഹവും കലാപവും അക്രമവും കൊലപാതകവും നമുക്ക് വേണ്ട. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയധ്രുവീകരണത്തിനും ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. എകോദര സഹോദരങ്ങളെ പോലെ കഴിയുന്നവരാണ് മലയാളികള്‍. മതസൗഹാര്‍ദത്തിന് പുകള്‍പെറ്റ നാടാണ് നമ്മുടെ കൈരളി. ജനങ്ങളെ വേര്‍തിരിക്കലല്ല ഒന്നിപ്പിക്കലാണ് തങ്ങളുടെ കടമയെന്ന് നേതാക്കള്‍ തിരിച്ചറിയുകയും അതിനനുസരിച്ച് സംസാരിക്കുകയും വേണം.
രാഷ്ട്രീയപ്രവര്‍ത്തനത്തിന് ലോകമാതൃക സൃഷ്ടിച്ച മഹാന്മാരായ നേതാക്കള്‍ നയിച്ച നാടാണ് കേരളം. അക്രമത്തിന്റെ മാര്‍ഗമല്ല അഹിംസയുടെ മാര്‍ഗമാണ് നമ്മുടേതെന്ന് ഗാന്ധിജി പഠിപ്പിച്ച മാര്‍ഗമാണ് നമ്മുടെ വഴി. ആ വഴിയിലൂടെ നമുക്ക് മുന്നേറാം.

Share

Leave a Reply

Your email address will not be published. Required fields are marked *