തിരുവനന്തപുരം: ഗുരുതര ആരോപണമാണ് ഇന്നലെ സ്വപ്‌ന മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉന്നയിച്ചത്. ഷാര്‍ജ ഭരണാധികാരിയെ രാജ്ഭവനിലേക്ക് കൊണ്ടുപോകേണ്ടതിനു പകരം ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയി എന്ന ആരോപണത്തെ കുറച്ച് കാണാന്‍ പാടില്ല. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.സി.ടി.വി പരിശോധിക്കണമെന്നാണ് സ്വപ്‌ന പറയുന്നത്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സി.സി.ടി.വി പരിശോധിക്കണം എന്ന് പിണറായിയും പറഞ്ഞിരുന്നു. അന്ന് ഇക്കാര്യം ആവശ്യപ്പെട്ട പിണറായി ഇപ്പോള്‍ സി.സി.ടി.വി ദൃശ്യം പുറത്തുവിടാന്‍ തയ്യാറാകുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സോളാര്‍ കേസ് പോലെ സ്വര്‍ണക്കടത്ത് കേസും സി.ബി.ഐയ്ക്ക് വിടണം. ഈ കേസ് അണിയറിയില്‍ സെറ്റില്‍ ചെയ്യുകയാണ്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയാല്‍ സെറ്റില്‍മെന്റ് നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.