കൊടിയത്തൂരില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും ആരംഭിച്ചു

കൊടിയത്തൂര്‍: ഞാറ്റുവേലയോടനുബന്ധിച്ച് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കൊടിയത്തൂരില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും ആരംഭിച്ചു. മികച്ചയിനം ഫലവൃക്ഷ തൈകള്‍, നടീല്‍ വസ്തുക്കള്‍, തെങ്ങിന്‍ തൈകള്‍, പച്ചക്കറിതൈകള്‍ എന്നിവ മിതമായ നിരക്കില്‍ ചന്തയില്‍ ലഭിക്കും. ഞാറ്റുവേലചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു. മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.

നൊച്ചാട് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

 

നൊച്ചാട്: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന വൈശാഖ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍ പദ്ധതി വിശദീകരിച്ചു. പഴയ പഞ്ചായത്ത് ഓഫീസിന് സമീപം സംഘടിപ്പിച്ച ഞാറ്റുവേല ചന്തയില്‍ മികച്ചയിനം ഫലവൃക്ഷ തൈകള്‍, നടീല്‍ വസ്തുക്കള്‍, തെങ്ങിന്‍ തൈകള്‍ എന്നിവയുടെ വില്‍പ്പന നടന്നു. നാളെ രാവിലെ 10.30 ന് പഞ്ചായത്ത് കോണ്‍ഫറണ്‍സ് ഹാളില്‍ പഞ്ചായത്തുതല കര്‍ഷകസഭ ചേരും. പഞ്ചായത്തംഗങ്ങള്‍, എ.ഡി.സി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റുമാരായ ദൃശ്യ സ്വാഗതവും സോന നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *