ബാങ്ക് ഓഫ് ബറോഡ കേരള മേധാവി സ്ഥാനത്തേക്ക് ശ്രീജിത്ത് കൊട്ടാരത്തില്‍

ബാങ്ക് ഓഫ് ബറോഡ കേരള മേധാവി സ്ഥാനത്തേക്ക് ശ്രീജിത്ത് കൊട്ടാരത്തില്‍

കണ്ണൂര്‍: ബാങ്ക് ഓഫ് ബറോഡയുടെ കേരള ഓള്‍ സോണല്‍ തലവനായി മലയാളിയായ ശ്രീജിത്ത് കൊട്ടാരത്തില്‍. കാഞ്ഞാങ്ങാട് സ്വദേശിയായ ശ്രീജിത്ത് ബാങ്കിന്റെ ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. കാഞ്ഞങ്ങാട്ട് അഭിഭാഷകനായിരുന്ന ശ്രീജിത്ത് 1999ല്‍ കനറാ ബാങ്കില്‍ ലോ ഓഫിസറായി ചേര്‍ന്നു. 2019ലാണ് ബാങ്ക് ഓഫ് ബറോഡയില്‍ അദ്ദേഹം ജനറല്‍ മാനേജറായത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് റീജിയണുകള്‍ ചേരുന്നതാണ് ബാങ്ക് ഓഫ് ബറോഡയുടെ കേരള സോണ്‍.

Share

Leave a Reply

Your email address will not be published. Required fields are marked *