ന്യൂഡല്‍ഹി: ഉദ്ദവ് താക്കറെ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ഗവര്‍ണറുടെ ഉത്തരവിനെതിരേ ശിവസേന സുപ്രീം കോടതിയെ സമീപിച്ചു. 16 എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള നടപടി ചോദ്യം ചെയ്തുള്ള ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ആ ഹരജിയില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ വിശ്വാസ വോട്ട് നടത്താന്‍ അനുവദിക്കരുതെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. ഹരജിയില്‍ അടിയന്തരവാദം കേള്‍ക്കണമെന്നും ശിവസേന നേതാവും ചീഫ് വിപ്പുമായ സുനില്‍ പ്രഭു ആവശ്യപ്പെട്ടു. ഹരജി ഇന്ന് വൈകീട്ട് കോടതി പരിഗണിച്ചേക്കും.
പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ചൊവ്വാഴ്ച രാത്രി ഗവര്‍ണറെ കണ്ട് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ മഹാവികാസ് ആഘാഡി സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് അറിയിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പിന് കളമൊരുങ്ങിയത്.