തിരുവനന്തപുരം: താരസംഘടനയില്‍നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കിയ നടപടിക്കെതിരേ നടി രഞ്ജിനി. ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ വിജയ് ബാബു സംഘടനയില്‍ തുടരുന്നത് ഷമ്മി തിലകനെ പോലെയുള്ള നടന്മാരെ പുറത്താക്കിയ നടപടി ദൗര്‍ഭാഗ്യകരമെന്ന് രഞ്ജിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സംഘടനയിലെ എം.എല്‍.എമാരായ ഗണേഷ് കുമാറിനെയും മുകേഷിനെയും നടി രൂക്ഷമായി വിമര്‍ശിച്ചു. സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ മണ്ഡലത്തിലെ സാധാരണക്കാര്‍ക്ക് വേണ്ടി എന്താണ് ചെയ്യാന്‍ കഴിയുകയെന്നും രഞ്ജിനി ചോദിച്ചു.
കഴിഞ്ഞ ദിവസം നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തിരുന്നു. ബലാത്സംഗ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ നിന്ന് എന്തുകൊണ്ട് പുറത്താക്കുന്നില്ല എന്ന ചോദ്യത്തിന് മറ്റ് ക്ലബ്ബുകളൊന്നും പുറത്താക്കിയിട്ടില്ലല്ലോ.. അമ്മയും അതുപോലെ ഒരു ക്ലബ്ബാണ് എന്ന ഇടവേള ബാബുവിന്റെ പ്രതികരണം വിവാദമായിരുന്നു.