ടീച്ചര്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

ടീച്ചര്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

കോഴിക്കോട്: അന്തരിച്ച പ്രമുഖ വ്യവസായിയും, സിനിമ നിര്‍മാതാവും, എഡ്യൂക്കേഷനിസ്റ്റും, സാമൂഹിക പ്രവര്‍ത്തകനുമായ, പി വി ഗംഗാധരന്റെ പേരില്‍ കോഴിക്കോട്ടെ പ്രമുഖ എം.ബി.എ സ്ഥാപനമായ എ സ്.എന്‍.ഇ.എസ്  ഇംസാര്‍ മലബാര്‍ മേഖലയിലെ കോളേജ് അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ ടീച്ചര്‍ എക്‌സലന്‍സ് അവാര്‍ഡ് അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് കോമേഴ്സ് വിഭാഗം അധ്യാപകനായ ഡോ.ഉമേഷ്.യു ഐ.ഐ.എം ഡീന്‍ പ്രോഗ്രാംസ് പ്രൊഫ:രാജേഷ് ശ്രീനിവാസനില്‍ നിന്നും ഏറ്റുവാങ്ങി. പ്രോമിസ്സിങ് ടീച്ചര്‍ വിഭാഗത്തിലുള്ള അവാര്‍ഡുകള്‍ ഡോ അജ്മല്‍ മുഈന്‍ (അസ്സോസിയേറ്റ് പ്രൊഫസര്‍ MAMO കോളേജ്), മുക്കം, ഡോ ബിനിജ ജോര്‍ജ്, (അസിസ്റ്റന്റ് പ്രൊഫസര്‍ മാര്‍ത്തോമ കോളേജ്,ചുങ്കത്തറ) ഡോ.വിദ്യ വിശ്വനാഥന്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊയിലാണ്ടി) എന്നിവരും ഏറ്റുവാങ്ങി. എക്‌സലന്‍സ് അവാര്‍ഡ് ജേതാവിന് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും, മറ്റ് മൂന്ന് അവാര്‍ഡ് ജേതാക്കള്‍ക്ക് പ്രശസ്തി പത്രവും സര്‍ട്ടിഫിക്കറ്റുകളുമാണ് സമ്മാനം. ചടങ്ങിനോടനുബന്ധിച്ചു എം. ബി. എ ബാച്ചിന്റെ പാസിംഗ് ഔട്ട് സെറിമണിയും നടത്തി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങില്‍ എസ്.എന്‍.ഇ.എസ് പ്രസിഡന്റ് പി വി ചന്ദ്രന്‍ അധ്യക്ഷം വഹിച്ചു.ജനറല്‍ സെക്രട്ടറി നന്ദകുമാര്‍.പി സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ഇംസാര്‍ ഡയറക്ടര്‍ ഡോ.സജി കുര്യാക്കോസ് , എ സ്.എന്‍.ഇ.എസ് വൈസ് പ്രസിഡന്റ്‌റുമാരായ പി. സുന്ദര്‍ ദാസ്, കെ. സജീവ് സുന്ദര്‍, അസിസ്റ്റന്റ്‌പ്രൊഫസര്‍ അനുശ്രീ എം. ടി.ഷെറിന്‍ ഗംഗാധരന്‍, ഷെര്‍ഗ എന്നിവരും സംസാരിച്ചു.

ടീച്ചര്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *