സ്പര്‍ശം ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം നവംബര്‍ 10ന്

സ്പര്‍ശം ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം നവംബര്‍ 10ന്

കോഴിക്കോട്: തീരദേശ മേഖലയില്‍ പാവപ്പെട്ട വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിന് സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നവംബര്‍ 10ന് കുറ്റിച്ചിറയില്‍ സ്പര്‍ശം ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും.സംഘാട സമിതി രൂപീകരണ യോഗം ഉദ്ഘാടനം കുറ്റിച്ചിറയില്‍ വാര്‍ഡ് കൗണ്‍സിലര്‍. കെ.മൊയ്തീന്‍ കോയയും പയ്യാനക്കല്‍ മേഖലയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം. ബിജു ലാലും നിര്‍വ്വഹിച്ചു.
സ്പര്‍ശം ചാരിറ്റബ്ള്‍ ചെയര്‍മാന്‍. പി.ടി ഇമ്പിച്ചി കോയ അധ്യക്ഷത വഹിച്ചു വാര്‍ഡ് കൗണ്‍സിലര്‍ എന്‍ . ജയ ഷീല, മറ്റു രാഷ്ട്രീയ സാമൂഹ്യ മത -സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. പരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി 101 അംഗ സംഘാടക സമിതി രൂപികരിച്ചു.ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ടി ടി അസീസ് സ്വാഗതവും, ഖജാന്‍ജി ഇ. കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.

 

 

സ്പര്‍ശം ഡയാലിസിസ് സെന്റര്‍
ഉദ്ഘാടനം നവംബര്‍ 10ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *