പുല്ലൂര്‍ ജി.യു.പി. സ്‌കൂളില്‍ ‘നിറക്കൂട്ട്’ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി

പുല്ലൂര്‍ ജി.യു.പി. സ്‌കൂളില്‍ ‘നിറക്കൂട്ട്’ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി

മഞ്ചേരി: കഥകള്‍ കൊണ്ടു കളിച്ചും നാടകം അഭിനയിച്ചും ഔഷധച്ചെടികളെ അടുത്തറിഞ്ഞും പുല്ലൂര്‍ ജി.യു.പി. സ്‌കൂളില്‍ ‘നിറക്കൂട്ട്’ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. കുട്ടികളില്‍ മൂല്യബോധവും നേതൃത്വഗുണം വളര്‍ത്തുന്നതിന് സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. സാഹിത്യരചന, അഭിനയം, പ്രകൃതി സംരക്ഷണം, വര്‍ക്ക് എക്‌സ്പീരിയന്‍സ്, നേതൃത്വപരിശീലനം തുടങ്ങിയ വിഷയങ്ങളില്‍ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ എം. കുഞ്ഞാപ്പ, നാടകപ്രവര്‍ത്തകന്‍ പ്രേമന്‍ ചെമ്രക്കാട്ടൂര്‍, ഡോ. പ്രമോദ് ഇരുമ്പുഴി, ഷറഫുന്നിസ ടീച്ചര്‍ തുടങ്ങിയവര്‍ പരിശീലനം നല്‍കി.
പ്രധാനാധ്യാപിക എന്‍. കെ. ശ്യാമളകുമാരി, എം. ജാഫറലി, എം. ആയിഷ തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ പ്രധാനധ്യാപകന്‍ കെ.കെ. പുരുഷോത്തമന്‍, എന്‍. അമീറ, ടി.പി. രേണുക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

 

പുല്ലൂര്‍ ജി.യു.പി. സ്‌കൂളില്‍ ‘നിറക്കൂട്ട്’
ദ്വിദിന സഹവാസ ക്യാമ്പ് നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *