പി.ടി.നിസാര്‍
ആരോഗ്യ വകുപ്പില്‍ നിന്ന് ഹെല്‍ത്ത് സൂപ്രവൈസറായി റിട്ടയര്‍ ചെയ്ത ചെമ്പോളി ശ്രീനിവാസന്‍ രചിച്ച ഗ്രന്ഥമാണ് നാടകത്രയം. മൂന്ന് നാടകങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. വസുന്ധരാമാഡം പറയാത്തത്, ഞാന്‍ പോസിറ്റീവ് ആണ്, സ്വപ്‌ന വഴിയില്‍ ഒരു ചതിക്കുഴി എന്നീ നാടകങ്ങള്‍ സാമൂഹിക വിഷയങ്ങളെ ശക്തമായി അനാവരണം ചെയ്യുന്നതാണ്.
സ്വസ്ഥമായി ജീവിച്ചു പോന്നിരുന്ന ഒരു കുടുംബത്തില്‍ ബാഹ്യ ശക്തികള്‍ ചെലുത്തുന്ന സ്വാധീനവും അതുവഴി ആ കുടുംബം ശിഥിലമാകുന്നതുമാണ് ഇതിലെ പ്രമേയം. നമുക്ക് ചുറ്റും പല കുടുംബങ്ങളിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതായി നിരീക്ഷിച്ചാല്‍ കാണാന്‍ സാധിക്കും.
ഞാന്‍ പോസിറ്റീവാണ് എന്ന നാടകം അദ്ദേഹത്തിന്റെ സര്‍വ്വീസ് ജീവിതത്തിലുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ഭര്‍ത്താവിനാല്‍ എയ്ഡ്‌സ് ബാധിതയായ ഒരു സ്ത്രീയുടെ നേര്‍ ചിത്രവും, അവരതിനെ അതിജീവിക്കാന്‍ ശ്രമിക്കുന്നതുമാണ് ഇതിലെ ഇതിവൃത്തം. ഈ നാടകം വലിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്.
സ്വപ്‌ന വഴിയില്‍ ഒരു ചതിക്കുഴി എന്ന നാടകം യുവതലമുറ മയക്കുമരുന്നിനടിമപ്പെടുന്നതിന്റെ ദുരന്തം ചൂണ്ടിക്കാട്ടുന്നതാണ്. ഈ മഹാവിപത്തിനെ പ്രതിരോധിക്കാന്‍ സമൂഹമൊന്നാകെ കൈകോര്‍ക്കണമെന്ന് ഗ്രന്ഥകാരന്‍ ആഹ്വാനം ചെയ്യുന്നു.
ഈ മൂന്ന് നാടകങ്ങളും വലിയ വേഷവിതാനങ്ങളില്ലാതെ അവതരിപ്പിക്കാവുന്നതാണ്. നാടകങ്ങള്‍ സമൂഹത്തിന്റെ എല്ലാ തുറകളിലും അവതരിപ്പിക്കപ്പെടേണ്ടതാണ്.
എഴുത്തിന്റെ ലോകത്ത് തുടക്കക്കാരനല്ല ചെമ്പോളി ശ്രീനിവാസന്‍. നോവല്‍, ചെറുകഥാസമാഹാരങ്ങള്‍, വിവര്‍ത്തനം, പഠനം ഉള്‍പ്പെടെ ഒന്‍പതോളം ഗ്രന്ധങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നാടകത്രയം കേരളീയ സമൂഹം ഇരുകയ്യും നീട്ടി സ്വീകരിക്കട്ടെ എന്നാശംസിക്കുന്നു.
പുസ്തകത്തിന്റെ വില 140 രൂപയാണ്. 9037319971 എന്ന നമ്പറില്‍ ഗൂഗിള്‍ ചെയ്താല്‍ പുസ്തകം തപാലില്‍ അയച്ചു തരും.