കോഴിക്കോട്: ദി കാലിക്കറ്റ് ടൗണ്‍ ബേങ്ക് ഏര്‍പ്പെടുത്തിയ മികച്ച സഹകാരിക്കുളള എം.ഭാസ്ക്കരന്‍ സഹകാരി പ്രതിഭാ പുരസ്ക്കാരം സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് കൃഷ്ണന് നായര്‍ക്ക് സമ്മാനിക്കും. സഹകരണ മേഖലക്ക് നല്കിയ സമഗ്ര സമഭാവന പരിഗണിച്ചാണ് 25,000 രൂപയും, പ്രശസ്തി പത്രവും, മെമന്റോയുമടങ്ങുന്ന പുരസ്ക്കാരം നല്‍കുന്നത്. കോഴിക്കോട് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനും മുന്‍ ജോയന്റ് രജിസ്ട്രാറുമായ ടി.പി.ശ്രീധരന്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഇ.മുരളീധരന്, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി സിഇഒ എ.വി.സന്തോഷ് കുമാര്‍ അടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഡിസംബറില്‍ പുരസ്ക്കാരം സമ്മാനിക്കുമെന്ന് ബേങ്ക് ചെയര്മാന് ടി.വി.നിര്‍മ്മലനും, ജന.മാനേജര്‍ ഇ.സുനില്‍ കുമാറും അറിയിച്ചു.
എം.ഭാസ്ക്കരന്‍ പുരസ്ക്കാരം
കോലിയക്കോട് കൃഷ്ണന് നായര്‍ക്ക്