സാങ്കേതിക സര്‍വകലാശാല: മൂന്നാമത് എം ടെക് സ്‌പോട്ട് അഡ്മിഷന്‍ 16 ന്

സാങ്കേതിക സര്‍വകലാശാല: മൂന്നാമത് എം ടെക് സ്‌പോട്ട് അഡ്മിഷന്‍ 16 ന്

എ പി ജെ അബ്ദുള്‍കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാലയുടെ പഠന-ഗവേഷണ സ്‌കൂളുകളില്‍ ഒഴിവു വന്ന ഏതാനും ജനറല്‍, സംവരണ സീറ്റുകളിലേക്കുള്ള മൂന്നാമത് സ്‌പോട്ട് അഡ്മിഷന്‍ ഒക്‌റ്റോബര്‍ 16 ന് നടക്കും. മെക്കാനിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍ ടെക്നോളജി (മെക്കാനിക്കല്‍), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്‍ജി. & മാനേജ്മന്റ് (സിവില്‍), ഇലക്ട്രിക് വെഹിക്കിള്‍ ടെക്‌നോളജി (ഇലക്ട്രിക്കല്‍ ), എംബെഡഡ് സിസ്റ്റംസ് ടെക്‌നൊളജിസ് (ഇലക്ട്രോണിക്‌സ്) എന്നീ സ്‌പെഷ്യലൈസേഷനുകളിലാണ് ഒഴിവുള്ളത്. സംവരണ സീറ്റുകളിലേക്ക് മതിയായ അപേക്ഷകരില്ലെങ്കില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പരിഗണിക്കുന്നതാണ്. താത്പര്യമുള്ളവര്‍ മാര്‍ക് ലിസ്‌റ് /ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള അസ്സല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 16 ന് രാവിലെ 11 മണിക്ക് ശ്രീകാര്യം അലത്തറ അമ്പാടിനഗറിലുള്ള സാങ്കേതികശാസ്ത്ര സര്‍വകലാശാല (കെ ടി യു) ആസ്ഥാനത്തു ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് 94957 41482, 97451 08232 എന്നീ നമ്പറുകളില്‍ വിളിക്കുക.

 

 

സാങ്കേതിക സര്‍വകലാശാല:
മൂന്നാമത് എം ടെക് സ്‌പോട്ട് അഡ്മിഷന്‍ 16 ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *