കോഴിക്കോട് സാഹിത്യ നഗരത്തിന് ഐക്യദാര്‍ഢ്യം

കോഴിക്കോട് സാഹിത്യ നഗരത്തിന് ഐക്യദാര്‍ഢ്യം

പേരാമ്പ്ര:കോഴിക്കോട് സാഹിത്യ നഗരമായി പ്രഖ്യാപിച്ചതില്‍ ഭാഷാശ്രീ പുസ്തകപ്രസാധകസംഘം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ പുസതകങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു.പ്രശസ്ത കവി.ദേവദാസ് പലേരി ഉദ്ഘാടനം ചെയ്തു. ഭാഷാശ്രീ മുഖ്യ പത്രാധിപര്‍ പ്രകാശന്‍ വെള്ളിയൂര്‍ അധ്യക്ഷം വഹിച്ചു.സാഹിത്യത്തിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും അനവധി എഴുത്തുകാരെ ചേര്‍ത്തു പിടിച്ച, എഴുത്തിനെ സ്‌നേഹിക്കുന്നവരെ
ഒന്നിപ്പിക്കുന്ന പ്രസ്ഥാനമായ ഭാഷാശ്രീയുടെ പ്രവര്‍ത്തകരാണ് സൗജന്യ വിതരണം ഒരുക്കിയത്.

വായനയെ തിരിച്ചു കൊണ്ടുവരികയെന്ന മഹത്തായ ദൗത്യം ഏറ്റെടുക്കുന്നതോടൊപ്പം, വായന നടക്കണമെങ്കില്‍ വായനക്കാരുടെ കൈകളിലേക്ക് പുസ്തകം എത്തണം. സൗജന്യമായി ഒക്ടോബര്‍ 13 ന് വൈകുന്നേരം 3 മണിക്ക് പേരാമ്പ്ര ബസ് സ്റ്റാന്റില്‍ സൗജന്യമായി വിതരണം ഒരുക്കിയത്.പുസ്തകപ്രേമികളും എഴുത്തുകാരും വായനക്കാരുമായി നിരവധി പേര്‍ പങ്കെടുത്തു.

അബദുള്‍കരീം എന്‍.എ സ്വാഗതം പറഞ്ഞു. എഴുത്തുകാരന്‍ ജോസഫ് പൂതക്കുഴി മുഖ്യ പ്രഭാഷണം നടത്തി. കവി രാമകൃഷ്ണന്‍ സരയു, ഗംഗാധരന്‍ കൂത്താളി, മന്‍സൂര്‍ മാസ്റ്റര്‍ ( ലെഫ്റ്റ് ) , എന്‍.എം.ജി.മേപ്പയ്യൂര്‍, അഷ്‌റഫ് കല്ലാേട്, അബദുള്‍ നാസര്‍ മുട്ടുങ്ങല്‍, രതീഷ് ഇ നായര്‍, വിനോദ് കൃഷ്ണഗുഡി ,സദന്‍ കല്‍പ്പത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

കോഴിക്കോട് സാഹിത്യ നഗരത്തിന് ഐക്യദാര്‍ഢ്യം

 

Share

Leave a Reply

Your email address will not be published. Required fields are marked *