കാവ്യസ്മൃതി;കവിയരങ്ങും, പുസ്തക പ്രകാശനവും

കാവ്യസ്മൃതി;കവിയരങ്ങും, പുസ്തക പ്രകാശനവും

കോഴിക്കോട്: കവി അനില്‍ പനച്ചൂരാന്‍ സ്മരണാര്‍ത്ഥം ദൃശ്യകേളി മീഡിയാ വിഷന്‍ കോഴിക്കോട് കൈരളി വേദി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കാവ്യസ്മൃതി പ്രശസ്ത കവി
പി പി ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ വി.ആര്‍ സുധീഷ് മുഖ്യാതിഥിയായി. കവിയും, വിവര്‍ത്തകനുമായ ഒ.പി സുരേഷ്, ടി പി സി വളയന്നൂര്‍ രചിച്ച ഉരുള്‍ കവിതാ സമാഹാരം പ്രകാശനം ചെയ്തു. ചലച്ചിത്ര നടന്‍ വിജയന്‍ കാരന്തൂര്‍ പുസ്തകം ഏറ്റുവാങ്ങി.
വി.ടി സുരേഷ് പുസ്തകം പരിചയപ്പെടുത്തി. രാജീവ് പെരുമണ്‍ പുറ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു.
കവിതാലാപന മത്സര വിജയികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി. സുധ കമ്പളത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വേദിയിലെ പ്രമുഖ പ്രതിഭകളെ നസീറലി കുഴിക്കാടന്‍ ആദരിച്ചു. ചടങ്ങില്‍ ഗിരീഷ് പെരുവയല്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് വിനോദ്, എന്‍.രാമചന്ദ്രന്‍ നായര്‍, ജഗത് മ’യന്‍ ചന്ദ്രപുരി, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, കോഴിക്കോട് സുരേന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ടി പി സി വളയന്നൂര്‍ സ്വാഗതവും, മോഹന്‍ദാസ് പൊറ്റമ്മല്‍ നന്ദിയും പറഞ്ഞു.

 

 

 

കാവ്യസ്മൃതി;കവിയരങ്ങും, പുസ്തക പ്രകാശനവും

 

Share

Leave a Reply

Your email address will not be published. Required fields are marked *