തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെയടക്കം കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും;സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെയടക്കം കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും;സര്‍ക്കാര്‍

തിരുവനന്തപുരം: മഞ്ചേശ്വരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയടക്കം കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2021ലെ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിലാണ് ഒന്നാംപ്രതി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ 6 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്. കേസ് രാഷ്ട്രീയ ലക്ഷ്യം വച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രനും ബിജെപിയുടെ നേതാക്കളായ മറ്റു 5 പ്രതികളും നല്‍കിയ വിടുതല്‍ ഹര്‍ജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി.രമേശനായിരുന്നു പരാതിക്കാരന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നല്‍കിയ പരാതിയില്‍ എടുത്ത കേസ് രാഷ്ട്രീയലക്ഷ്യംവച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് 2023 സെപ്റ്റംബറില്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. സുരേന്ദ്രനെ കൂടാതെ ബിജെപി സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ. മണികണ്ഠ റായ്, വൈ.സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികള്‍.

ബിഎസ്പി സ്ഥാനാര്‍ഥി കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുകയും കോഴയായി 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കുകയും ചെയ്തുവെന്നാണ് കേസ്.

 

 

 

തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെയടക്കം
കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ
പുനഃപരിശോധനാ ഹര്‍ജി നല്‍കും;സര്‍ക്കാര്‍

Share

Leave a Reply

Your email address will not be published. Required fields are marked *