കോഴിക്കോട്: മദ്രസകള്‍ക്ക് എതിരായ ബാലാവകാശ കമ്മീഷന്‍ പ്രസ്ഥാവന ഭരണ ഘടന അനുവദിക്കുന്ന മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റവും ദുഷ്ടലാക്കോടെയുമാണെന്ന് കേരളാ ഡെമോക്രറ്റിക് പാര്‍ട്ടി. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കെഡിപി ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന നിര്‍വാഹകസമിതി അംഗവുമായ മനോജ് കാരന്തൂരും ജില്ലാ പ്രസിഡന്റ് ജരാജന്‍ മൂടാടിയും പറഞ്ഞു.