റഹ്‌മാനിയ അറബിക് കോളേജ് ഹൈസ്‌കൂള്‍ നീന്തല്‍ സെലക്ഷന്‍ ക്യാമ്പ് ആരംഭിച്ചു

റഹ്‌മാനിയ അറബിക് കോളേജ് ഹൈസ്‌കൂള്‍ നീന്തല്‍ സെലക്ഷന്‍ ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട്: റഹ്‌മാനിയ അറബിക് കോളേജ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നീന്തല്‍ സെലക്ഷന്‍ ക്യാമ്പ് ആരംഭിച്ചു.അരൂര്‍ ഗ്രാമതീരം ഓഡിറ്റോറിയത്തില്‍ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സ്‌കൂള്‍ കായിക അധ്യാപകനുമായ വെള്ളിയാട്ട് അഷറഫ് നേതൃത്വം നല്‍കി.സ്‌കൂള്‍ അധ്യാപകന്‍ ഷബീര്‍ തങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു. 50 ഓളം വിദ്യാര്‍ത്ഥികളാണ് പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നത്. പരിശീലനത്തില്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളെ സബ്ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കും കൂടാതെ വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനത്തില്‍ വിദഗ്ധ പരിശീലനം നല്‍കാനുള്ള പദ്ധതി സ്‌കൂളില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് അഷ്‌റഫ് മാസ്റ്റര്‍ പറഞ്ഞു. നിന്തല്‍ പരിശീലനം ലഭിക്കുന്നതോടെ മുങ്ങി മരണം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

റഹ്‌മാനിയ അറബിക് കോളേജ് ഹൈസ്‌കൂള്‍
നീന്തല്‍ സെലക്ഷന്‍ ക്യാമ്പ് ആരംഭിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *