ഒടിഞ്ഞ കാലില്‍ പ്ലാസ്റ്ററിന് പകരം കാര്‍ഡ് ബോര്‍ഡ് കെട്ടി; അഞ്ചുദിവസമായി ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന്

ഒടിഞ്ഞ കാലില്‍ പ്ലാസ്റ്ററിന് പകരം കാര്‍ഡ് ബോര്‍ഡ് കെട്ടി; അഞ്ചുദിവസമായി ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന്

ഒടിഞ്ഞ കാലില്‍ പ്ലാസ്റ്ററിന് പകരം കാര്‍ഡ് ബോര്‍ഡ് കെട്ടി; അഞ്ചുദിവസമായി ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന്

പട്ന: ബൈക്കപകടത്തില്‍ കാലിന് പരിക്കേറ്റ യുവാവിന് പ്ലാസ്റ്ററിന് പകരം കാര്‍ഡ് ബോര്‍ഡ് കഷ്ണം കെട്ടിവെച്ച് ചികിത്സ നല്‍കി. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം നടന്നത്. ബൈക്കില്‍ നിന്ന് വീണ് കാലിന് പരിക്കേറ്റ നിതീഷ് കുമാറെന്ന യുവാവിനെ മിനപ്പൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഇവിടെ വെച്ചാണ് പ്ലാസ്റ്ററിന് പകരം കാര്‍ഡ് ബോര്‍ഡ് കഷ്ണം കെട്ടിവെച്ച് ചികിത്സ നല്‍കിയത്.

നിതീഷിനെ പിന്നീട് മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ അഞ്ചുദിവസമായി യുവാവിനെ ഒരു ഡോക്ടര്‍പോലും സന്ദര്‍ശിച്ചില്ലെന്നും കാര്‍ഡ് ബോര്‍ഡ് കഷ്ണം കെട്ടിവെച്ചത് നീക്കം ചെയ്തില്ലെന്നും കുടുംബം ആരോപിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ കാര്‍ഡ് ബോര്‍ഡ് കഷ്ണം കെട്ടിവെച്ച നിലയില്‍ കിടക്കുന്ന വീഡിയോയും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. കാലില്‍ കാര്‍ഡ് ബോര്‍ഡ് കഷ്ണത്തിന് മുകളില്‍ മുഷിഞ്ഞ ബാന്‍ഡേജുകളും കെട്ടിവെച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം.

അതേസമയം, രോഗിക്ക് ഉടന്‍ ചികിത്സ നല്‍കുമെന്നും അദ്ദേഹത്തെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ.വിഭകുമാരി പറഞ്ഞു. കാലില്‍ പ്ലാസ്റ്ററിന് പകരം കാര്‍ഡ് ബോര്‍ഡ് കെട്ടിവെച്ചതിനെക്കുറിച്ചും ഡോക്ടര്‍മാര്‍ ശരിയായ ചികിത്സ നല്‍കാത്തതിനെക്കുറിച്ചും അന്വേഷിക്കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനാണ് വീഴ്ച പറ്റിയതെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും സൂപ്രണ്ട് വിശദീകരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *