കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 24 മലയാളികളെയും തിരിച്ചറിഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്തിലെ വന്‍ തീപിടിത്തത്തില്‍ ഇതുവരെ മരിച്ച 24 മലയാളികളെയും തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ആറുപേര്‍ പത്തനംതിട്ട സ്വദേശികളാണ്. ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്. മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടില്‍ എത്തിച്ചേക്കും.
മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് കുവൈത്ത് അമീര്‍ അറിയിച്ചു.
വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് കുവൈത്തില്‍ എത്തി. അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരാണ് എത്തിയത്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും നോര്‍ക്ക ആസ്ഥാനത്തെത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും എന്‍എച്ച്എം ഡയറക്ടര്‍ ജീവന്‍ ബാബുവും കുവൈത്തിലേക്ക് പുറപ്പെട്ടു.