എക്‌സിറ്റ് പോള്‍ ഫലങ്ങളെ അസ്ഥാനത്താക്കി ദേശീയ തലത്തില്‍ കനത്ത പോരാട്ടം. അനായാസമായി ജയിച്ചു കയറാമെന്ന എന്‍ഡിഎ മോഹങ്ങള്‍ക്ക് തിരിച്ചടി. 243 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. ഘടകകക്ഷികളുടെ പിന്തുണയില്ലാതെ ബിജെപിക്ക് അധികാരത്തിലെത്തിക്കാന്‍ സാധിക്കുകയില്ല. ടിഡിപിയും ജനതാദള്‍ യുണൈറ്റഡും ഒപ്പം നിന്നാല്‍ മാത്രമേ സ്ഥിരതയുള്ള സര്‍ക്കാരുമായി മുന്നോട്ടു പോകാന്‍ ബിജെപിക്ക് കഴിയുകയുള്ളൂ. തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവമുണ്ടായിട്ടില്ലായെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ രാമ ക്ഷേത്രവും, രാംലല്ലയും ബിജെപിയെ തുണച്ചില്ലായെന്നാണ് വ്യക്തമാകുന്നത്. മണ്ഡലത്തില്‍ ബിജെപി 36 സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്. 65 സീറ്റില്‍ മത്സരിച്ച സമാജ് വാദ് പാര്‍ട്ടി 34 സീറ്റിലും 17 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഏഴ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളില്‍ ബിജെപിക്ക് 11 സീറ്റില്‍ മാത്രമേ മുന്നിട്ട് നില്‍ക്കാന്‍ സാധിക്കുന്നുള്ളൂ. തൃണമൂല്‍ കോണ്‍ഗ്രസ് 30 സീറ്റിലും , ഇന്ത്യാ മുന്നണി ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ ഇന്ത്യാ സഖ്യം 27 സീറ്റുകളില്‍ മുന്നിട്ടു നിന്നപ്പോള്‍, എന്‍ഡിഎക്ക് 20 സീറ്റുകളില്‍ മാത്രമേ ലീഡുള്ളൂ.
ഇന്ത്യാ സഖ്യം വലിയമുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്‍ഡിഎ 293 സീറ്റുകളിലും ഇന്ത്യാ സഖ്യം 229 സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും മുന്നിലാണ്.
കേരളത്തിലേക്കെത്തുമ്പേള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവയ്ക്കുന്ന രീതിയിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 17 ലും യുഡിഎഫ് വ്യക്തമായ ലീഡ് വച്ച് പുലര്‍ത്തുന്നുണ്ട്. തൃശൂരും തിരുവനന്തപുരത്തും എന്‍ഡിഎയാണ് മുന്നില്‍. എല്‍ഡിഎഫ് ആലത്തൂര്‍ മാത്രമാണ് മുന്നിലുള്ളത്.
മണ്ഡലം-സ്ഥാനാര്‍ഥികള്‍-ലീഡ് ക്രമത്തില്‍
തിരുവനന്തപുരം- ചന്ദ്രശേഖര്‍ (എന്‍ഡിഎ)- 13635
ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്- (യുഡിഎഫ്)- 1709
കൊല്ലം-എന്‍കെ പ്രേമചന്ദ്രന്‍ (യുഡിഎഫ്)- 48749
കാസര്‍ഗോഡ്-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (യുഡിഎഫ്)-15441
മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്(യുഡിഎഫ്)-8842
പത്തനംതിട്ട- ആന്റോ ആന്റണി(യുഡിഎഫ്)-13912
ആലപ്പുഴ- കെ.സി വേണുഗോപാല്‍(യുഡിഎഫ്)-33657
കോട്ടയം-കെ.ഫ്രിന്‍സിസ് ജോര്‍ജ്(യുഡിഎഫ്)-33022
ഇടുക്കി-ഡീന്‍ കുര്യാക്കോസ്(യുഡിഎഫ്)- 100736
എറണാകുളം-ഹൈബി ഈഡന്‍(യുഡിഎഫ്)-77611
ചാലക്കുടി-ബെന്നി ബെഹനാന്‍(യുഡിഎഫ്)- 17526
തൃശൂര്‍- സുരേഷ്‌ഗോപി(എന്‍ഡിഎ)- 33008
ആലത്തൂര്‍- കെ.രാധാകൃഷ്ണന്‍-(യുഡിഎഫ്)11340
പാലക്കാട്-വി.കെ ശ്രീകണ്ഠന്‍-(യുഡിഎഫ്)42067
പൊന്നാനി-എംപി അബ്ദുസമദ് സമദാനി(യുഡിഎഫ്)-91228
മലപ്പുറം- ഇ.ടി മുഹമ്മദ് ബഷീര്‍(യുഡിഎഫ്)-124211
കോഴിക്കോട്-എം.കെ രാഘവന്‍(യുഡിഎഫ്)- 83481
വയനാട്-രാഹുല്‍ഗാന്ധി(യുഡിഎഫ്)-157096
വടകര-ഷാഫി പറമ്പില്‍(യുഡിഎഫ്)-33755
കണ്ണൂര്‍-കെ.സുധാകരന്‍(യുഡിഎഫ്)-40824.
.